സൽമാനൊപ്പം ഗാനം ആലപിക്കുന്ന വീഡിയോ സണ്ണി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ബിഗ് ബോസ് വേദിയിലാണ് ഇരുവരും ചേര്‍ന്ന് ഗാനം ആലപിച്ചത്.

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. ബോളിവുഡിലെ തീപാറുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ സമ്പാദിച്ച താരം മമ്മൂട്ടി ചിത്രം 'മധുരരാജ'യിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ തനിക്ക് നൃത്തവും അഭിനയവും മാത്രമല്ല പാട്ടും വഴങ്ങുമെന്ന് പറയുകയാണ് താരം. നടൻ സൽമാൻ ഖാനൊപ്പം പാടുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 

സൽമാനൊപ്പം ഗാനം ആലപിക്കുന്ന വീഡിയോ സണ്ണി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ബിഗ് ബോസ് വേദിയിലാണ് ഇരുവരും ചേര്‍ന്ന് ഗാനം ആലപിച്ചത്. 'പാടാന്‍ അറിയില്ലെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് തന്റെ പതിവ്. വളരെ വിചിത്രവും രസകരവുമായ നിമിഷം', സണ്ണി ലിയോൺ കുറിച്ചു.

View post on Instagram

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സണ്ണി തന്റെ മക്കൾക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. വിദേശത്തായിരുന്നു സണ്ണി ഈ അടുത്താണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.