ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സുമുണ്ട് അവര്‍ക്ക്. ഇന്‍സ്റ്റഗ്രാമില്‍ അവര്‍ സാധാരണ ഇടുന്ന ചിത്രങ്ങളേക്കാള്‍ ലൈക്കുകള്‍ ഏറെ ലഭിച്ചു ഏറ്റവും ഒടുവിലത്തെ പോസ്റ്റിന്. വാഹനമോടിയ്ക്കുന്ന പൃഥ്വിരാജ് ആയിരുന്നു ചിത്രത്തില്‍. മുഴുവന്‍ പൃഥ്വിയും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല, മറിച്ച് സ്റ്റിയറിംഗ് പിടിച്ചിരിക്കുന്ന കൈകള്‍ മാത്രമായിരുന്നു ചിത്രത്തില്‍. കറുപ്പ് സ്ട്രാപ്പും ഡയലുമുള്ള ഒരു വാച്ച് അദ്ദേഹം കെട്ടിയിരിക്കുന്നതും ചിത്രത്തില്‍ വ്യക്തമായിരുന്നു. ആ വാച്ച് ഏതെന്നായിരുന്നു താഴെ കമന്റുമായെത്തിയ പൃഥ്വിയുടെ ആരാധകരില്‍ ചിലര്‍ക്ക് അറിയേണ്ടത്.

 
 
 
 
 
 
 
 
 
 
 
 
 

New Member to the family!♥️#RangeRoverVogue

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Jun 14, 2019 at 11:14pm PDT

കാഴ്ചയിലെ സാമ്യം വച്ച് ചില ബ്രാന്റുകളുടെ പേരും ആരാധകരില്‍ ചിലര്‍ ചോദിച്ചു. സ്വിസ് ലക്ഷ്വറി വാച്ച് നിര്‍മ്മാതാക്കളായ 'ഹബ്ലോട്ടി'ന്റെ വാച്ച് ആണോ അതെന്നായിരുന്നു ഒരു പൃഥ്വി ആരാധകന്റെ ചോദ്യം. പിന്നാലെ സുപ്രിയയുടെ മറുപടിയും വന്നു. 'ഹബ്ലോട്ട് അല്ല, മറിച്ച് അതൊരു എപി റോയല്‍ ഓക് ഓഫ്‌ഷോര്‍ ഡൈവര്‍' ആണ്. ഈയടുത്ത് ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് ഡയരക്ടര്‍ സാറിന് ഞാന്‍ നല്‍കിയ സമ്മാനം' എന്നായിരുന്നു സുപ്രിയയുടെ മറുപടി.

ഹബ്ലോട്ട് പോലെ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുതന്നെയുള്ള ലക്ഷ്വറി വാച്ച് നിര്‍മ്മാതാക്കളാണ് എപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഓഡിമാര്‍ പിഗെ'. അതില്‍ പൃഥ്വി ധരിച്ചിരിക്കുന്ന റോയല്‍ ഓക് ഓഫ്‌ഷോര്‍ ഡൈവറിന്റെ വില 19,900 യുഎസ് ഡോളറാണ്. അതായത് 13.8 ലക്ഷം ഇന്ത്യന്‍ രൂപ.