Asianet News MalayalamAsianet News Malayalam

'സ്പെല്ലിംഗ് തെറ്റാണ്, പക്ഷേ..'; വിവാഹ വാര്‍ഷികത്തിന് അല്ലി നല്‍കിയ സമ്മാനത്തെക്കുറിച്ച് സുപ്രിയ

ഇന്നലെയായിരുന്നു പൃഥ്വിയുടെയും സുപ്രിയയുടെയും വിവാഹ വാര്‍ഷികം 

supriya menon prithviraj wedding anniversay gift by ally instagram post
Author
Thiruvananthapuram, First Published Apr 26, 2022, 1:20 PM IST

പൃഥ്വിരാജിന്‍റെയും (Prithviraj) ഭാര്യ സുപ്രിയയുടെയും (Supriya) സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയാണ് അവരുടെ മകള്‍ അല്ലി (Ally) എന്നു വിളിക്കുന്ന അലംകൃത. അല്ലിയുടെ ഓരോ വളര്‍ച്ചാ ഘട്ടങ്ങളിലും അക്ഷരങ്ങളായും നിറങ്ങളായും അവള്‍ കുത്തിക്കുറിക്കുന്നതില്‍ ചിലതൊക്കെ മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. അലംകൃത ഇംഗ്ലീഷില്‍ എഴുതിയ ചെറു കവിതകളുടെ ഒരു സമാഹാരം കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകൃതമാവുകയും ചെയ്‍തിരുന്നു. ദ് ബുക്ക് ഓഫ് എന്‍ചാന്‍റിംഗ് പോയംസ് എന്നായിരുന്നു പുസ്‍തകത്തിന്‍റെ പേര്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് മകള്‍ നല്‍കിയ ഒരു സമ്മാനത്തെക്കുറിച്ച് പറയുകയാണ് സുപ്രിയ.

സ്വന്തമായി വരച്ച ഒരു ചിത്രത്തില്‍ അച്ഛനമ്മമാര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അലംകൃത. അച്ഛനും അമ്മയും താനും അടങ്ങുന്ന മൂന്നംഗ കുടുംബത്തെയാണ് അല്ലി ചിത്രത്തില്‍ ആക്കിയിരിക്കുന്നത്. എന്നാല്‍ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ ഒരു അക്ഷരത്തെറ്റ് കടന്നുകൂടിയിട്ടുണ്ട്.      anniversary എന്നതിനു പകരം aniverseriy എന്നാണ് അല്ലി എഴുതിയത്. സ്പെല്ലിംഗില്‍ തെറ്റുണ്ടെങ്കിലും അവള്‍ പങ്കുവച്ച വികാരം ശരിയായതാണെന്ന് സുപ്രിയയുടെ വിലയിരുത്തല്‍. പോസ്റ്റിനു താഴെയുള്ള ആരാധകരുടെ കമന്‍റുകളും ഇതേ അഭിപ്രായത്തോടെയുള്ളവയാണ്. ആ കാര്‍ഡ് സ്നേഹത്താല്‍ നിറയുമ്പോള്‍ സ്പെല്ലിംഗ് ആരാണ് ശ്രദ്ധിക്കുകയെന്നാണ് കമന്‍റുകളില്‍ ഒന്ന്.

ഏപ്രില്‍ 25 ന് ആയിരുന്നു പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും വിവാഹ വാര്‍ഷികം. 2011 ഏപ്രില്‍ 25 ന് പാലക്കാട് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 2014 ല്‍ ആണ് മകള്‍ ജനിച്ചത്.

ലൂസിഫറിനു ശേഷം സംവിധാനം ചെയ്‍ത ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്‍റേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഡിജോ ജോസ് ആന്‍റണിയുടെ ജനഗണമന, ഷാജി കൈലാസിന്‍റെ കടുവ, അല്‍ഫോന്‍സ് പുത്രന്‍റെ ഗോള്‍ഡ്, രതീഷ് അമ്പാട്ടിന്‍റെ തീര്‍പ്പ്, ബ്ലെസിയുടെ ആടുജീവിതം, വേണുവിന്‍റെ കാപ്പ, ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ എന്നിവയ്ക്കൊപ്പം സംവിധാനം ചെയ്യുന്ന എമ്പുരാനും പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്. സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ സീക്വല്‍ ആണ് ഇത്.

'കശ്‍മീര്‍ ഫയല്‍സ്' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സ് (The Kashmir Files) ഒടിടി റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട സിനിമയാണിത്. രണ്ട് മാസത്തിനു ശേഷമാണ് ഒടിടി റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ മെയ് 13 ന് ആണ് ചിത്രം എത്തുക.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം ബോളിവുഡ് ബോക്സ് ഓഫീസിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ് ആണ്.  18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios