പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്ന നേര്‍കൊണ്ട പാര്‍വൈ ആണ് അജിത്തിന്‍റെ അവസാന റിലീസ്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അജിത്തിന്‍റേതായി ഇനി വരാനുള്ളത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വലിമൈ എന്നാണ് പേരിട്ടിരിക്കുന്നത്. 

തമിഴ് സിനിമയുടെ 'തല' അജിത്ത് കുമാറിന് ഇന്ന് പിറന്നാള്‍‌. അദ്ദേഹത്തിന്‍റെ 49-ാം പിറന്നാളാണ് ഇന്ന്. തങ്ങളുടെ പ്രിയസഹപ്രവര്‍ത്തകന്‍റെ പിറന്നാളിന് തെന്നിന്ത്യന്‍ ഭാഷാസിനിമകളിലെ ഒട്ടേറെ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചെത്തി. മലയാളത്തില്‍ നിന്ന് സുരേഷ് ഗോപിയാണ് അജിത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന ഒരു പ്രധാന താരം. ഒപ്പം ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ജയസൂര്യയും വിനീത് ശ്രീനിവാസനും അടക്കമുള്ളവര്‍ തങ്ങളുടെ ഇഷ്ടതാരത്തിന് ആശംസകള്‍ നേര്‍ന്നു.

Scroll to load tweet…
Scroll to load tweet…

അജിത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫേസ്ബുക്കിലൂടെ സുരേഷ് ഗോപി ആശംസകള്‍ നേര്‍ന്നത്. ജി വി പ്രകാശ് കുമാര്‍, രാഷ്‍മിക മന്ദാന, വിഷ്നേഷ് ശിവന്‍, സാക്ഷി അഗര്‍വാള്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അജിത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ട്വിറ്ററില്‍ മൂന്നര ലക്ഷത്തിലധികം ട്വീറ്റുകളാണ് HBDDearestThaIaAJITH എന്ന ഹാഷ് ടാഗില്‍ ഇതിനകം ഉണ്ടായത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്ന നേര്‍കൊണ്ട പാര്‍വൈ ആണ് അജിത്തിന്‍റെ അവസാന റിലീസ്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അജിത്തിന്‍റേതായി ഇനി വരാനുള്ളത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വലിമൈ എന്നാണ് പേരിട്ടിരിക്കുന്നത്. ട്വിറ്ററില്‍ അജിത്തിന്‍റെ പിറന്നാള്‍ ഒരു ട്രെന്‍റിംഗ് ടോപ്പിക്ക് ആണെങ്കിലും പതിവുപോലെ അജിത് എവിടെയും വെളിപ്പെട്ടില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നും അക്കൌണ്ട് ഇല്ലാത്ത താരമാണ് അജിത്ത് കുമാര്‍.