ജനുവരി 17ന് ​ഗുരുവായൂരിൽ വച്ചായിരുന്നു ഭാ​ഗ്യ സുരേഷിന്റെ വിവാഹം. 

താരപ്രഭയാൽ സമ്പന്നമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ റിസപ്ഷൻ. കൊച്ചിയിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്. തിരുവനന്തപുരത്തും വിവാഹ സൽക്കാരം ഉണ്ടായിരിക്കും. മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും ഹണി റോസ് തുടങ്ങി ഒട്ടനവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു. 

വയ്യായ്കയിലും തന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഓടിയെത്തിയ ശ്രീനിവാസനെ മനംനിറഞ്ഞ് സുരേഷ് ​ഗോപി സ്വീകരിച്ചു. ഇരുവരും തമാശകൾ പറഞ്ഞും വേദിയെ ആഘോഷമയമാക്കി. നല്ല സ്റ്റൈലന്‍ ലുക്കിലാണ് മമ്മൂട്ടി എത്തിച്ചേര്‍ന്നത്. 

 ജനുവരി 17ന് ​ഗുരുവായൂരിൽ വച്ചായിരുന്നു ഭാ​ഗ്യ സുരേഷിന്റെ വിവാഹം. ശ്രേയസ് ആണ് ഭാഗ്യയുടെ ഭര്‍ത്താവ്.ഗോകുല്‍ സുരേഷിന്‍റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

മോഹൻലാല്‍, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ബിജു മേനോൻ, സംയുക്ത വര്‍മ, ഖുശ്ബു, ജയറാം, പാര്‍വതി തുടങ്ങി നിരവധി പേര്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹ ചടങ്ങിനായി എത്തിയിരുന്നു. 'ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി. നിങ്ങളുടെ പ്രാർത്ഥനകളിൽ ഭാഗ്യയെയും ശ്രേയസിനെയും കൂടി ഉൾപ്പെടുത്തുക', എന്നാണ് വിവാഹ ശേഷം സുരേഷ് ഗോപി കുറിച്ചത്. 

പ്രധാനമന്ത്രി കല്യാണത്തിന് വന്നതും സുരേഷ് ​ഗോപി മാതാവിന് കിരീടം കൊടുത്തതും എന്തിന് ? അഖിൽ മാരാർ പറയുന്നു

അതേസമയം, വരാഹം എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. സനൽ വി ദേവനാണ് സംവിധാനം. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ ആണ് സനൽ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..