നടൻ സുശാന്ത് സിംഗ് രജപുതും നടി റിയ ചക്രബര്‍ത്തിയും തമ്മില്‍ പ്രണയത്തിലാണെന്ന് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തവന്നു തുടങ്ങിയിട്ട് കുറച്ചുനാളായി. ഒന്നിച്ചുള്ള ഫോട്ടോകളും ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. പ്രണയത്തിലാണോയെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സുശാന്ത് സിംഗ്.

ഇപ്പോള്‍ ഒന്നും പറയാൻ പറ്റില്ല. ഒരു കാര്യത്തെ കുറിച്ച് ഒന്നുമാകാതെ എങ്ങനെയാണ് അത് ഉറപ്പാണെന്ന തരത്തില്‍ ആള്‍ക്കാര്‍ സംസാരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ. ഞാനുമായി ബന്ധപ്പെട്ട ഏത് ചോദ്യവും എന്നോടു ചോദിക്കൂ, എനിക്ക് പറയാൻ കഴിയും. മറ്റൊരാളെക്കുറിച്ച് പറയണമെങ്കില്‍ അത് എനിക്ക് അവരോട് കൂടി ചോദിക്കേണ്ടി വരും.  അടുത്ത തവണ കാണുമ്പോള്‍ ചോദിക്കൂ, ഞാൻ പറയാം- സുശാന്ത് സിംഗ് പറഞ്ഞു.