Asianet News MalayalamAsianet News Malayalam

'പട്ടികള്‍, കോഴി, ആട്, മൃഗങ്ങളുമായി ഞാന്‍ ശത്രുതയിലാണ്': കാരണം പറഞ്ഞ് സീരിയൽ താരം സുസ്മിത

അടുത്തിടെ താരം നൽകിയ അഭിമുഖം ശ്രദ്ധിക്കപ്പെട്ടിരുന്നു. എംബിഎ കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ഈ മേഖലയിലേക്ക് എത്തിയതെന്നാണ് സുസ്മിത പറയുന്നത്

Sushmita the serial star, is at enmity with animals vvk
Author
First Published Aug 21, 2024, 5:03 PM IST | Last Updated Aug 21, 2024, 5:03 PM IST

കൊച്ചി: നീയും ഞാനും എന്ന ഹിറ്റ് സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സുസ്മിത പ്രഭാകരന്‍. ആദ്യ സീരിയലിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് നടി.

ഇപ്പോഴിതാ ചിങ്ങപിറവി ദിനത്തിൽ താരം പങ്കുവെച്ച ചിത്രം ആരാധക ശ്രദ്ധ നേടുകയാണ്. കറുപ്പ് പ്രിന്റ്ഡ് ബ്ലൗസും ചുവപ്പ് പാവാടയുമണിഞാണ്‌ നടി ചിത്രത്തിൽ എത്തുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

അടുത്തിടെ താരം നൽകിയ അഭിമുഖം ശ്രദ്ധിക്കപ്പെട്ടിരുന്നു. എംബിഎ കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ഈ മേഖലയിലേക്ക് എത്തിയതെന്നാണ് സുസ്മിത പറയുന്നത്. ആ സമയത്ത് ഒരു ഫോട്ടോഷൂട്ട് നടത്തി. അത് ശ്രദ്ധിക്കപ്പെട്ടതോടെ ആദ്യം ഒരു ആല്‍ബത്തിലേക്ക് അവസരം വന്നു. 

പിന്നീടൊരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു. അതിന് ശേഷമാണ് നീയും ഞാനും എന്ന സീരിയലിലേക്ക് വിളിക്കുന്നത്. ഓഡിഷന് പോയി പങ്കെടുത്തു. ഒരുപാട് പേര്‍ വന്നെങ്കിലും ഭാഗ്യം കൊണ്ട് താന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ സുഖമോ ദേവീ എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു.

'പട്ടികള്‍, കോഴി, ആട് തുടങ്ങിയ ജീവികളൊക്കെ തന്നെ കാണുമ്പോള്‍ തന്നെ ഓടിക്കും എന്നാണ് സുസ്മിത പറയുന്നത്. അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷേ പലതവണ അനുഭവം ഉണ്ടായത് കൊണ്ട് ഇതിനെയൊക്കെ പേടിയാണെന്ന് നടി പറയുന്നു. 

ഒരു ആടും, പട്ടിയും എന്നെ ഉപദ്രവിക്കുമായിരുന്നു. ചെറിയ ആടുകളാണ്. ഞാന്‍ അതിലെ പോകുമ്പോള്‍ ഈ ആട് എന്റെ പിന്നാലെ ഓടും. ഞാന്‍ അതിന്റെ മുന്നില്‍ ഓടും. അങ്ങനെ കുറേ മുന്നിലെത്തുമ്പോള്‍ അത് തിരിഞ്ഞ് പോകും. എന്നെ എപ്പോള്‍ കണ്ടാലും ആ ആട് ഓടിക്കും. പകുതി എത്തുമ്പോള്‍ അത് തിരികെ പോകുമെന്നും നടി പറയുന്നു.

ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വേര്‍പിരിയുന്നു: ഡൈവോഴ്സ് ഫയല്‍ ചെയ്തു

ഋഷഭ് ഷെട്ടിയുടെ ബോളിവുഡ് വിമർശനം: കാന്താര താരത്തിന്‍റെ വാക്കുകൾ വൈറൽ, എതിര്‍ത്തും ഒരു വിഭാഗം

Latest Videos
Follow Us:
Download App:
  • android
  • ios