സ്വാമി അയ്യപ്പനായി മലയാളികളുടെ ഹൃദയം കവർന്ന താരമാണ് കൗശിക്ക് ബാബു. 

സ്വാമി അയ്യപ്പനായി മലയാളികളുടെ ഹൃദയം കവർന്ന താരമാണ് കൗശിക്ക് ബാബു. സ്വാമി അയ്യപ്പന്‍ പരമ്പര എത്രകണ്ടാലും മതിവരാത്ത മലയാളിക്ക് കൗശിക്കിനെ മറക്കാന്‍ പ്രയാസമാണ്. താരത്തിന്റെ വിവാഹവും മറ്റും മലയാളികള്‍ ആഘോഷമാക്കിയിരുന്നു. രണ്ട് വർഷം മുമ്പായിരുന്നു ഭവ്യയുമായുള്ള താരത്തിന്റെ വിവാഹം 

സോഷ്യല്‍മീഡിയായില്‍ സജീവമായ കൗശിക്ക് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വലിയ സന്തോഷം ആരാധകരോടായി പങ്കുവച്ചിരിക്കുകയാണ് കൗശിക്ക്. താൻ ഒരു അച്ഛനായെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. ഭവ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നാണ് താരം അറിയിക്കുന്നത്.

ചെന്നൈ സ്വദേശിനിയായ ഭവ്യയുമായുള്ള കൗശിക്കിന്റെ വിവാഹം 2019ലായിരുന്നു . ഏതാനും മാസം മുൻപ് ജീവിതത്തിൽ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണെന്ന് ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൗശിക് കുറിച്ചിരുന്നു. ഇരുവരുടെയും ഒന്നാം വാർഷികത്തിന് പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. കുഞ്ഞ് പിറന്ന വിശേഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയാണ് ആരാധകരിപ്പോൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona