"സെറ്റും മുണ്ടും ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരുമൊക്കെയായി ഭര്‍ത്താവിന്‍റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ. കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഇഷ്ടമാണ് അത്"

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് നിരഞ്ജന്‍. നിരഞ്ജന്റെ കുടുംബ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നത് താരത്തിന്റെ വ്ലോഗിലൂടെയാണ്. ഭാര്യയും മകനുമെല്ലാം ഒന്നിച്ചാണ് വ്ലോഗിൽ എത്താറുള്ളത്. പുതിയ വീഡിയോയിൽ നടിയും നിരഞ്ജന്റെ അടുത്ത സുഹൃത്തുമായ സ്വാസികയാണ് എത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിൽ സജീവമായ താരത്തിന്റെ അഭിമുഖങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇരുവരും ചേർന്നുള്ള സംഭാഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

തനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതിഷ്ടമല്ലെന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞത്. നമ്മൾ എങ്ങനെയായിരിക്കണം എന്ന് സോഷ്യൽ മീഡിയ തീരുമാനിക്കുന്ന അവസ്ഥയാനുള്ളതെന്ന് സ്വാസിക പറയുന്നു. 'സെറ്റും മുണ്ടും ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരുമൊക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ. കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഇഷ്ടമാണ് ഇത്. ഇഷ്ടപ്പെടാത്തവരുണ്ടാവും, അതെനിക്ക് നോക്കേണ്ട കാര്യമില്ല. അങ്ങനെയൊരു ആഗ്രഹം എനിക്ക് വന്നു എന്ന് വെച്ച് ഞാന്‍ കേരളത്തില്‍ ജീവിക്കാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്, സ്വാസിക പറയുന്നു. അതൊരാഗ്രഹമാണ്' എന്നാണ് ഇതിനോടുള്ള നിരഞ്ജന്റെ അഭിപ്രായം.

എന്നാല്‍ അങ്ങനെയുള്ള ഈറന്‍ മുടി വീണ ചോറ് എന്താ ആളുകള്‍ ചെയ്യുന്നതെന്ന് ഗോപിക തിരിച്ച് ചോദിക്കുന്നു. ഭക്ഷണത്തില്‍ ഒരു മുടി കണ്ടാല്‍ അത് എടുത്ത് മാറ്റി കഴിക്കുന്നയാളാണ് ഞാന്‍ എന്നായിരുന്നു നിരഞ്ജന്‍ പറഞ്ഞത്. ഭാര്യ അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

തന്റെ പേര് ഇന്റർനെറ്റിൽ സേർച്ച്‌ ചെയ്യാറില്ലെന്നും അതിന് തോന്നിയിട്ടില്ലെന്നുമാണ് സ്വാസിക പറയുന്നത്. ഡാൻസ് ഏതെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ മാത്രം നോക്കും, അങ്ങനെ നോക്കാത്തതാണ് നല്ലതെന്ന് നിരഞ്ജന്റെ ഭാര്യ ഗോപിക പറയുന്നു. ഇല്ലെങ്കിൽ നെഗറ്റീവ് ആയത് മാത്രമേ കാണാൻ കഴിയൂ എന്നും അവർ കൂട്ടിച്ചേർക്കുന്നു. സിനിമയാണ് ലക്ഷ്യം, അവസരം കിട്ടിയാൽ ചെയ്യും. മാളികപ്പുറത്തിന്റെ ഒഡിഷന് അയച്ചിരുന്നുവെന്നും നിരഞ്ജൻ പറയുന്നു.

ALSO READ : '15 മിനിറ്റിനുള്ളില്‍ നാല് യുട്യൂബ് ചാനലുകളില്‍ നെഗറ്റീവ് റിവ്യൂസുമായി ഒരേ വ്യക്തി'; ആരോപണവുമായി വിജയ് ബാബു

ഭർത്താവിന്റെ കാല് പിടിക്കണമെന്നല്ല ഞാൻ ഉദ്ദേശിച്ചത് - സ്വാസിക part 2 | Swasika | |Niranjan|