ആദ്യത്തെ ഹ്രസ്വചിത്രത്തില്‍ നിന്ന് മാറി ചില പ്രത്യേകതകള്‍ കൂടി പുതിയ കുളിസീനിനുണ്ട്. സിനിമകളില്‍ നിന്ന് സീരിയലില്‍ ചേക്കേറി മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ സ്വാസികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 


യുട്യൂബില്‍ വലിയ സ്വീകാര്യത നേടിയ ഹ്രസ്വചിത്രമായിരുന്നു 'കുളിസീന്‍'. ആര്‍ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച ഹ്രസ്വചിത്രം തരംഗം സൃഷ്ടിച്ചിരുന്നു. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ആദ്യത്തെ കുളിസീന്‍ ഇറങ്ങി ഏഴ് വര്‍ഷത്തിന് ശേഷമാണ് രാഹുല്‍ കെ. ഷാജി തന്നെ രണ്ടാം ഭാഗവും ഒരുക്കുന്നത്. മറ്റൊരു കടവില്‍ എന്ന പേരിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്.

ആദ്യത്തെ ഹ്രസ്വചിത്രത്തില്‍ നിന്ന് മാറി ചില പ്രത്യേകതകള്‍ കൂടി പുതിയ കുളിസീനിനുണ്ട്. സിനിമകളില്‍ നിന്ന് സീരിയലില്‍ ചേക്കേറി മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ സ്വാസികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒപ്പം സംവിധായകനും നടനുമായ ജ്യൂഡ് ആന്‍റണി നായക വേഷത്തിലും എത്തുന്നു.

View post on Instagram

സീത എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരം സ്വാസിക എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. നായക വേഷത്തില്‍ ഇന്ദ്രേട്ടന്‍ മതിയായിരുന്നു എന്നതടക്കമുള്ള പ്രതികരണങ്ങളാണ് ആരാധകര്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയിയിലും പുറത്തുമായി വലിയ ആരാധകക്കൂട്ടമുള്ള സ്വാസികയുടെ പുതിയ വേഷത്തെ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ആരാധകര്‍. ഏത് സീന്‍ അഭിനയിക്കാനും സ്വാസികയ്ക്ക് സാധിക്കുമെന്നും കാത്തിരിക്കുന്നുവെന്നുമുള്ള കമന്‍റുകളാണ് കൂടുതലും എത്തുന്നത്.

അതേസമയം തന്നെ ചിത്രത്തിന്‍റെ ആദ്യപോസ്റ്റര്‍ പങ്കുവച്ച് ജ്യൂഡ് ആന്‍റണിയിട്ട കുറിപ്പും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ജൂഡ് ആന്തണി ജോസഫ് ചൂടന്‍ ആണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ ‘Jude Anthany Joseph HOT’ എന്ന് യൂട്യുബില്‍ അടിച്ചാല്‍ കിട്ടാന്‍ പോകുന്ന ഐറ്റത്തിന്റെ first look poster ഇതാണ്" എന്നായിരുന്നു കുറിപ്പ്.