ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 

ബി​ഗ്- മിനി സ്ക്രീനുകളിൽ ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. മിനി സ്ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയിൽ സജീവമാകുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. കുറച്ച് ദിവസമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന ഫോട്ടോസും വീഡിയോസുമാണ് സ്വാസിക പങ്കുവയ്ക്കുന്നത്. ഇവയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റിന് താഴെ വന്ന നെ​ഗറ്റീവ് കമന്റിന് സ്വാസിക നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

“ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് . കൂടുതൽ അഭ്യാസം ഒന്നും വേണ്ട, പിന്നെ വീട്ടിൽ തന്നെ അടങ്ങി ഇരിക്കാം..”, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ” വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാൻ താൻ തയ്യാറാണ് ”, എന്നാണ് സ്വാസിക നൽകിയ മറുപടി. അതേസമയം, വലിയ കളരി ഫാനായിരുന്നു താൻ എന്നും ഒരുപാട് നാളായി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സ്വാസിക വീഡിയോ പറയുന്നുണ്ട്.

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍ത ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. റോഷന്‍ മാത്യുവും സ്വാസിക വിജയിയും അലൻസിയറും ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രം, സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെ ഒടിടിയിൽഎത്തും. 

View post on Instagram

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

സംവിധായകൻ അർജുൻ സർജ, നായകൻ മോഹൻലാൽ; സ്വപ്ന സിനിമയെ കുറിച്ച് നടൻ