രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള സെലിബ്രിറ്റി കുട്ടിയാണ് സെയ്‍ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂര്‍. തൈമൂറിന്റെ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തൈമൂറിന്റെ അടുത്ത കൂട്ടുകാരിയാരെന്ന് ചോദിച്ചാല്‍ ഉത്തരം സെയ്‍ഫിന്റെ സഹോദരിയും നടിയുമായ സോഹയുടെ മകള്‍ ഇനായ എന്നായിരിക്കും. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ തൈമൂറും ഇനായയും ഒന്നിച്ചുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സോഹ. ടിമ്മും ഇന്നിയും എന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Reunited!! #timandinni #london

A post shared by Soha (@sakpataudi) on Jul 19, 2019 at 1:24am PDT

സോഹ കുടുംബത്തോടൊപ്പം ലണ്ടനില്‍ അവധി ആഘോഷത്തിലാണ്. സെയ്‍ഫും കരീനയും ലണ്ടനില്‍ അവധി ആഘോഷിക്കാൻ എത്തിയിട്ടുണ്ട്. ലണ്ടനില്‍ വെച്ചുള്ള കുട്ടികളുടെ ഫോട്ടോയാണ് സോഹ ഷെയര്‍ ചെയ്‍രിക്കുന്നത്.   തൈമൂര്‍ ഭയങ്കര കെയറിംഗ്  ഉള്ള കുട്ടിയാണെന്നാണ് തനിക്കു തോന്നുന്നതെന്ന് നേരത്തെ സോഹ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തപ്പോള്‍ പറഞ്ഞിരുന്നു. രണ്ടുപേരും ചെറിയ കുഞ്ഞുങ്ങളാണ്. നിഷ്‍കളങ്കരായ കുട്ടികള്‍.  ഒരുമിച്ച് കളിക്കുന്നവര്‍. പക്ഷേ തൈമൂര്‍ ഭയങ്കര കെയറിംഗ്  ഉള്ള കുട്ടിയാണെന്നാണ് എനിക്കു തോന്നുന്നത്. തൈമൂറിന്റെ മുടി ഒരിക്കല്‍ ഇനായ പിടിച്ചുവലിച്ചു. പക്ഷേ തൈമൂര്‍ ഒന്നും പറഞ്ഞില്ല. സ്വന്തം കുടുംബത്തിലെ കുട്ടിയാണെന്ന് ചിലപ്പോള്‍ അവന് മനസ്സിലാകുന്നുണ്ടാകും. അതുകൊണ്ടാകും അവൻ ക്ഷമിക്കുന്നത്- സോഹ പറഞ്ഞിരുന്നു. എന്തായാലും തൈമൂറിന്റെയും ഇനായയുടെയും പുതിയ ഫോട്ടോകള്‍ക്ക് താരങ്ങളടക്കം കമന്റുകള്‍ ചെയ്‍തും ലൈക്ക് ചെയ്‍തും രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം പാപ്പരാസികള്‍ തൈമൂറിന്റെ പിന്നാലെ നടക്കുന്നതില്‍ സെയ്‍ഫ് എതിര്‍പ്പ് പലതവണ പറഞ്ഞിരുന്നു.

കുട്ടികള്‍ അവരുടെ വളര്‍ച്ചയില്‍ അനുഭവിക്കേണ്ട സന്തോഷമുണ്ട്. എപ്പോഴും മാധ്യമശ്രദ്ധ ബുദ്ധിമുട്ടുണ്ടാക്കും. അച്ഛനെന്ന നിലയില്‍ എന്റെ മകനെ ക്യാമറയ്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതില്‍ നിന്ന് വിലക്കാൻ എനിക്ക് അധികാരമുണ്ട്. സെലിബ്രിറ്റി എന്ന നിലയില്‍ ഞങ്ങളോട് ആകാം, പക്ഷേ ഞങ്ങളുടെ മകൻ എപ്പോഴും മാധ്യമശ്രദ്ധയിലുണ്ടാകണം എന്നത് ശരിയല്ല- സെയ്‍ഫ് അലി ഖാൻ പറയുന്നു.