Asianet News MalayalamAsianet News Malayalam

കാവാലയ്യക്ക് ശേഷം 'അതില്‍ ഒരു റിസ്ക് എലമെന്‍റ് ഉണ്ടായിരുന്നു': തുറന്നു പറഞ്ഞ് തമന്ന

സ്ത്രീ 2വിലെ തന്‍റെ അതിഥി വേഷത്തെക്കുറിച്ചും ആജ് കി രാത്ത് എന്ന ഗാനരംഗത്തെക്കുറിച്ചും തമന്ന ഭാട്ടിയ സംസാരിക്കുന്നു. 

Tamannaah Bhatia On Dancing To Stree 2 Song Aaj Ki Raat Felt Very Risky vvk
Author
First Published Sep 4, 2024, 5:12 PM IST | Last Updated Sep 4, 2024, 5:12 PM IST

മുംബൈ: ബോളിവുഡിലെ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്റക്‍ ചിത്രമായ സ്ത്രീ 2വിലെ തമന്ന ഭാട്ടിയയുടെ ആജ് കി രാത്ത് എന്ന ഗാനവും നൃത്തവും പ്രത്യേക ഫാന്‍ ബേസ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ഗ്രാസിയ ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സ്ത്രീ 2വിലെ ഈ അതിഥി വേഷത്തെക്കുറിച്ച് നടി പ്രതികരിച്ചു. 

2023-ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ജയിലറിലെ കാവാലയ്യ എന്ന ഗാനത്തില്‍ തമന്ന അവതരിപ്പിച്ച നൃത്തം വന്‍ വൈറലായിരുന്നു. അതിനാല്‍ തന്നെ സ്ത്രീ 2വിലെ ഗാനം അതിലും മികച്ചതാക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നാണ് തമന്ന പറയുന്നത്. 

“കാവാലയ്യ എന്ന ഗാനം വന്‍ ഹിറ്റായതോടെ അത്തരത്തില്‍ ഒരു ഗാനം സ്ത്രീ 2വില്‍ ചെയ്യുന്നതില്‍ ഒരു റിസ്ക് ഉള്ളതായി എനിക്ക് തോന്നി. ആ ഗാനത്തിനൊപ്പം പുതിയ ഗാനം എത്തുമോ എന്നതായിരുന്നു ഈ ആശങ്കയുടെ അടിസ്ഥാനം. എന്നാൽ അമർ കൗശിക് ( സ്ത്രീ സംവിധായകന്‍) എന്നെ  കണ്ടപ്പോള്‍  നിങ്ങൾക്കായി ഒരു ഗാനം ഉണ്ടെന്നും അത് ചിത്രത്തില്‍ നിര്‍ണ്ണായകമാണെന്നും പറഞ്ഞു. ഇതോ അത് എനിക്ക് ചെയ്തെ പറ്റൂ എന്ന് തോന്നി" തമന്ന പറഞ്ഞു. 

കഴിഞ്ഞ വർഷം ഡിസംബറിലാണ് ആജ് കി രാത്ത് ചിത്രീകരിച്ചത്. അടുത്തിടെ  തമന്ന ഭാട്ടിയ സ്ത്രീ 2വിന്‍റെ സെറ്റിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു വ്ലോഗ് പങ്കിട്ടിരുന്നു. വീഡിയോയിൽ തന്‍റെ ജന്മദിനമായ ഡിസംബർ 21 നാണ് ഗാനം ചിത്രീകരിച്ചതെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. 

ആജ് കി രാത്ത് ആലപിച്ചിരിക്കുന്നത് മധുബന്തി ബാഗ്ചിയും ദിവ്യ കുമാറും ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് സച്ചിൻ സാംഘ്വിയും ജിഗർ സരയ്യയും ചേര്‍ന്നാണ് സംഗീതം നല്‍കിയത്. സ്ത്രീ 2 റിലീസ് ചെയ്ത അതേ ദിവസം തന്നെ പുറത്തിറങ്ങിയ വേദയിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. നിഖിൽ അദ്വാനി സംവിധാനം ചെയ്ത അതിൽ ജോൺ എബ്രഹാമും ശർവാരി വാഗും പ്രധാന വേഷങ്ങളിൽ എത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios