ഏഷ്യാനെറ് ഫിലിം അവാർഡ്‌സ് റെഡ് കാർപെറ്റിൽ തിളങ്ങി താരങ്ങൾ. അവാര്‍ഡ് നൈറ്റിനെ കുറിച്ച് നമിതയും ഭർത്താവ് വീരേന്ദ്ര ചൗധരിയും അനുഭവങ്ങള്‍ പങ്കുവച്ചു. രഞ്ജി പണിക്കർ, സ്വാസിക, ബിഗ് ബ്രദര്‍ താരം മിര്‍ണ മേനോന്‍ തുടങ്ങിയവരും അവാര്‍ഡിന്‍റെ  അനുഭവങ്ങള്‍ പങ്കുവച്ചു.

മലയാളം അവാര്‍ഡുകളെ കുറിച്ച് ഞാന് നേരത്തെ കേട്ടിട്ടുണ്ട്. വളരെ കൃത്യതയോടെ നടത്തുന്ന ഒന്നാണ്. കൃത്യസമയത്ത് തുടങ്ങി കൃത്യ സമയത്ത് അവസാനിക്കും  വളരെ നല്ല ഗ്രീന്‍ റൂം. നല്ല സൗകര്യങ്ങള്‍ വളരെ സന്തോഷമെന്നായിരുന്നു തമിഴ് സൂപ്പര്‍ താരം നമിതയുടെ പ്രതികരണം. ഏഷ്യാനെറ്റിന്‍റെ ഫിലിം അവാര്‍ഡ് മെയിന്‍ സ്ട്രീം സിനിമയുടെ ഏറ്റവും ആകര്‍ഷകമായ അവാര്‍ഡാണ്.  ആവേശം പകരുകയും കൂടുതല്‍ മോഹിപ്പിക്കുകയും ചെയ്യുന്നതാണ് എന്നായിരുന്നു രഞ്ജി പണിക്കരുടെ പ്രതികരണം.

ചെറുപ്പം മുതല്‍ കാണുന്ന ഏഷ്യാനെറ്റിനൊപ്പം ആദ്യ ഫിലിം അവാര്‍ഡ് വേദിയിലെത്താന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമാണെന്നായിരുന്നു ബിഗ് ബ്രദര്‍ താരം മിര്‍ണ മേനോന്‍ പറഞ്ഞത്. ഏഷ്യാനെറ്റിന്‍റെ തന്നെ റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്.  ഇങ്ങനെയൊരു വലിയ പരിപാടിയില്‍ അതിഥിയായി വിളിച്ചതിലും വരാന്‍ കഴിഞ്ഞതിലും സന്തോഷമെന്ന് സ്വാസികയും പറഞ്ഞു. 22,23 തിയതികളിലായി (ശനിയും ഞായറും) രാത്രി ഏഴുമണിക്ക് അവാര്‍ഡ് നൈറ്റ് സംപ്രേഷണം ചെയ്തുവരികയാണ്.