Asianet News MalayalamAsianet News Malayalam

പതിനേഴാം വയസില്‍ വിവാഹം, പിന്നാലെ വിവാഹമോചനം; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തലുമായി രേഖ നായര്‍

മകളുമൊത്ത് ജീവിക്കുന്ന രേഖ. തന്‍റെ ദമ്പത്യ ജീവിതം വിവാഹമോചനത്തിലേക്ക് എത്തിയ കാര്യങ്ങള്‍ വിശദീകരിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

tamil actress rekha nair opens up about her marriage and divorce goes viral vvk
Author
First Published Nov 6, 2023, 9:05 PM IST

ചെന്നൈ: തമിഴ് സിനിമ ടിവി രംഗത്തെ അറിയപ്പെടുന്ന നടിയാണ് രേഖ നായര്‍. ഒപ്പം തന്നെ മൊട്ടിവേഷണല്‍ സ്പീക്കര്‍, ലൈഫ് കോച്ച്, അവതാരക, വ്ളോഗര്‍ ഇങ്ങനെ പല വേഷങ്ങളിലും രേഖ എത്താറുണ്ട്. വംശം വംശം, പകൽ നിലാവ്, ആണ്ടാൾ അഴഗർ, നാം ഇരുവർ നമുക്ക് ഇരുവർ, ബാല ഗണപതി തുടങ്ങിയ സീരിയലുകളിലൂടെ തമിഴ് കുടുംബങ്ങള്‍ക്ക് സുപരിചിതയാണ് രേഖ. സൺ ടിവിയിൽ വാര്‍ത്ത അവതാരകയായും രേഖ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മകളുമൊത്ത് ജീവിക്കുന്ന രേഖ. തന്‍റെ ദമ്പത്യ ജീവിതം വിവാഹമോചനത്തിലേക്ക് എത്തിയ കാര്യങ്ങള്‍ വിശദീകരിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. പതിനേഴാം വയസില്‍ ആദ്യമായി വിവാഹം കഴിച്ചയാളാണ് താന്‍ എന്നാണ് രേഖ വെളിപ്പെടുത്തുന്നത്.

കോളേജിൽ ചേർന്ന ഉടനായിരുന്നു ഒന്നാമത്തെ വിവാഹം. അന്ന് വെറും പതിനേഴ് വയസ് മാത്രമായിരുന്നു എന്റെ പ്രായം. എന്നാൽ ആ ബന്ധം അധിക കാലം തുടര്‍ന്നില്ല. ഞങ്ങൾ ഇരുവരും വിവാഹമോചിതരായി. ഏക്കർ കണക്കിന് ഭൂമി സ്വന്തമായുണ്ടെങ്കിലും അന്നത്തിന് വഴി കണ്ടെത്താൻ അന്നും കുടുംബം ബുദ്ധിമുട്ടിയിരുന്നു. ഞാൻ ഇന്ന് കാണുന്ന നിലയിലേക്ക് വളർന്ന് വരാൻ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ട് - രേഖ പറയുന്നു. 

മകൾ പിറന്നപ്പോൾ എനിക്ക് ഭര്‍ത്താവ് ഇല്ലായിരുന്നു.  കേരളത്തിലെ മാതാപിതാക്കൾക്ക് ഞാൻ ഒരു കത്തിലൂടെയാണ് ഇത് അറിയിച്ചത്. അന്ന് ഫോൺ സൗകര്യമില്ലായിരുന്നു. അതിനുശേഷം അവർ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അന്ന് ശൈശവ വിവാഹം തടയാനുള്ള അറിവ് പോലും എനിക്കില്ലായിരുന്നു. 
ഇപ്പോൾ  37 വയസുണ്ട്. പിന്നീട് സ്വയം അദ്ധ്വാനിച്ചാണ് മുന്നിട്ട് എത്തിയത്. ഇത് വലിയ മാറ്റം ഉണ്ടാക്കി. ഞാൻ ഒരു വീട് വാങ്ങി. എനിക്ക് രണ്ട് കാറുകളുണ്ട്. ലോകത്ത് ഒരു സ്ത്രീക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല. എല്ലാം സാധ്യമാണെന്ന് പറയുന്ന രേഖ. ഒരു പുരുഷനും  സ്വന്തം മക്കളെ വളര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്നാണ് തന്‍റെ ജീവിതത്തിലെ അനുഭവം എന്നും പറയുന്നു. 

മുന്‍പ് രാവിൻ നിഴൽ  എന്ന ചിത്രത്തില്‍ അഭിനയിച്ച് റോളിന്‍റെ പേരില്‍ വിവാദത്തിലായ വ്യക്തിയാണ് രേഖ നായര്‍. എന്നാല്‍ ഇതിന്‍റെ പേരില്‍ നടി അധിക്ഷേപിച്ച നടനും സിനിമ നിരൂപകനുമായ ബയൽവാൻ രംഗനാഥനെ ബീച്ചില്‍ വച്ച് നേരിട്ട് കണ്ട് തിരിച്ചു പറയുകയും അയാളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതുമായ രേഖയുടെ വീഡിയോ വൈറലായിരുന്നു. 

ഉന്നാല്‍ മുടിയാത് തമ്പി, മുടിയും സാര്‍; ലിയോ ജയിലര്‍ ബോക്സോഫീസ് പോര് ക്ലൈമാക്സിലേക്ക്; പുതിയ ട്വിസ്റ്റ്.!

ബ്യൂട്ടി പാർലറിൽ പോയതോടെ എല്ലാം പോയി; സിനിമകളൊന്നും ഇല്ല; കീർത്തി സുരേഷിനെതിരെ അധിക്ഷേപം; പ്രതിഷേധം
 

Follow Us:
Download App:
  • android
  • ios