മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ പ്രശസ്തയായ നടി മോനിഷ സിഎസിന്റെയും സഹതാരം ശ്യാം ജേക്കബിന്റെയും വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. 

കൊച്ചി: മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നായികയാണ് മോനിഷ സിഎസ്. ജാനിക്കുട്ടിയായി എത്തിയ മോനിഷ വളരെ പെട്ടന്ന് കാഴ്ചക്കാരുടെ പ്രിയപ്പെട്ടവളായി. എന്നാല്‍ പിന്നീട് മോനിഷയെ മലയാളത്തിലേക്ക് അധികം കണ്ടിരുന്നില്ല. തമിഴിലും തെലുങ്കിലും ബാക്ക് ടു ബാക്ക് സീരിയലുകളുമായി തിരക്കിലായിരുന്നു നടി.

എന്നാല്‍ ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മാനത്തെ കൊട്ടാരം എന്ന സീരിയലിലൂടെ മലയാളത്തിലേക്ക് മോനിഷ തിരിച്ചെത്തിയിരിക്കുന്നു. നടി സ്വാസികയുടെ ഭര്‍ത്താവും തമിഴ് - മലയാളം സീരിയലികളില്‍ ഏറെ പരിചിതനുമായ പ്രേം ജേക്കബിന്റെ സഹോദരന്‍ ഇശോ ശ്യാം ജേക്കബ് ആണ് മാനത്തെ കൊട്ടാരം എന്ന സീരിയലില്‍ നായകനായി എത്തുന്നത്. 

സീരിയലിലെ രസകരമായ വിശേഷങ്ങളും റീലുകളും എല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഏറ്റവുമൊടുവില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ശ്യാമും മോനിഷയും മാനത്തെ കൊട്ടാരം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ നിന്നാണ് റീല്‍ വീഡിയോ എടുത്തിരിയ്ക്കുന്നത് എന്ന് ഇരുവരുടെയും വേഷം കണ്ടാല്‍ മനസ്സിലാക്കാം. 

ഒരു റൊമാന്റിക് വീഡിയോ ആണ് വിഷയം. ശ്യാം മോനിഷയുടെ കൈ പ്രണയാദ്രമായി പിടിച്ചിരിക്കുന്നു, അതിന് നടി ഇട്ട ക്യാപ്ഷനാണ് വിഷയം. 'നിന്റെ കൈ പിടിക്കുമ്പോള്‍ പരിശുദ്ധമായ പ്രണയത്തിന്റെ ആനന്ദമാണ്' എന്നാണ് ക്യാപ്ഷന്‍. പ്രണയം, സന്തോഷം, കൈ ചേര്‍ത്ത് പിടിക്കുമ്പോള്‍ എന്നൊക്കെയുള്ള ഹാഷ് ടാഗുകളും കൊടുത്തിട്ടുണ്ട്.

ക്യാപ്ഷന്‍ കണ്ടതും മോനിഷ തമിഴ് ആരാധകര്‍ കമന്റില്‍ എത്തി. ചിലര്‍ ആശംസകള്‍ അറിയിച്ചും, മറ്റു ചിലര്‍ ഹൃദയം തകര്‍ന്ന വേദന അറിയിച്ചും. പ്രണയത്തിലായോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നൈസ് എന്നാണ് വീഡിയോയ്ക്ക് താഴെ സ്വാസികയുടെ കമന്റ്.

ആര്‍ഡ‍ിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി കേസ്

സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍: ചാര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു