മോഡലിങ് രംഗത്ത് സജീവമായ  തമിഴ്നാട് കൊയമ്പത്തൂര്‍ സ്വദേശി ദര്‍ശയ്ക്ക് ഇൻസ്റ്റയിൽ നാല് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്.

മിനി സ്ക്രീൻ താരമായ ദർശ ഗുപ്തയെ പരമ്പരകളിലൂടെ മലയാളികൾക്ക് അത്രയ്ക്ക് പരിചിതമല്ലെങ്കിൽ ഇൻസ്റ്റഗ്രാമിൽ നിരവധി മലയാളി ആരാധകരുണ്ട് താരത്തിന്. മോഡലിങ് രംഗത്ത് സജീവമായ തമിഴ്നാട് കൊയമ്പത്തൂര്‍ സ്വദേശി ദര്‍ശയ്ക്ക് ഇൻസ്റ്റയിൽ നാല് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. 

അവളും നാനും എന്ന തമിഴ് പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. മുള്ളും മലരും, മിന്നലേ, സിന്ദൂര പൂവേ, ശ്രീ നിധി ഇവയാണ് ദര്‍ശ അഭിനയിച്ച മറ്റ് സീരിയലുകള്‍. നിരന്തരം ഗ്ലാമർ ഫോട്ടോഷൂട്ടുമായെത്തുന്ന ദർശയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. ' പച്ച ധരിക്കുമ്പോൾ സമാധാനമുണ്ട്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ രാജ് ഐസക്കാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. താരത്തിന്റെ മറ്റ് ഫോട്ടോഷൂട്ടുകളും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

View post on Instagram
View post on Instagram
View post on Instagram