ആശയായി അശ്വതി ശ്രീകാന്തും പൈങ്കിളിയായി ശ്രുതി രജനീകാന്തും റാഫിയുമെല്ലാം പുതിയ സീസണിലും എത്തും

മിനിസ്ക്രീനില്‍ വലിയ സ്വീകാര്യതയുള്ള പരമ്പരകളിലൊന്നായിരുന്നു ചക്കപ്പഴം. ഹാസ്യരൂപത്തിൽ ഒരു കുടുംബത്തിലെ വിവിധ സംഭവവികാസങ്ങളുടെ കഥ പറഞ്ഞ പരമ്പര, വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു.

ചക്കപ്പഴത്തിലൂടെയാണ് പ്രേക്ഷകര്‍ അതുവരെ അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയ രംഗത്തേക്ക് എത്തിയത്. ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും. ചെറുപ്പം മുതൽ സിനിമാ സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, നടി ശ്രുതി രജനീകാന്തും പ്രേക്ഷകപ്രിയം നേടിയത് ചക്കപ്പഴത്തിലൂടെ ആയിരുന്നു. ഹാസ്യപ്രധാനമായ പരമ്പരയില്‍ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് സബിറ്റ അവതരിപ്പിക്കുന്നത്. കിടിലൻ അച്ഛൻ വേഷത്തിൽ അമൽ രാജ്ദേവും എത്തിയിരുന്നു. 

View post on Instagram

ഇടയ്ക്ക് പരമ്പര ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ തിരിച്ചുവരവിനൊരുങ്ങുകയാണ് ചക്കപ്പഴം. ചക്കപ്പഴം രണ്ടുമായി എത്തുകയാണെന്ന സന്തോഷം കുഞ്ഞുണ്ണി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ആശയായി അശ്വതി ശ്രീകാന്തും, പൈങ്കിളിയായി ശ്രുതി രജനീകാന്തും, റാഫിയുമെല്ലാം തിരിച്ചെത്തുമെന്നാണ് പങ്കുവച്ച ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

ALSO READ : 'ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി എന്നും പറഞ്ഞവരുണ്ട്'; ഹാക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനല്‍ തിരിച്ചുപിടിച്ച് ആലീസ്

പ്രിയപ്പെട്ടവരേ, നിങ്ങളുടെ നീണ്ട കാത്തിരിപ്പുകൾക്കും നിരന്തരമായ അഭ്യർത്ഥനകൾക്കും ഫുൾ സ്റ്റോപ്പ് ഇട്ടുകൊണ്ട് ഞങ്ങൾ വീണ്ടും വരുന്നു. ഞങ്ങളുടെ, അല്ല നിങ്ങളുടെ, ഛെ അതുമല്ല നമ്മുടെ പ്ലാവില തറവാട്ടിലേയ്ക്ക്. പഴയ ഞങ്ങളെല്ലാം പുതിയ ഊർജ്ജവും ഉത്സാഹവുമായി ഇന്നു മുതൽ, ഇതാ ഇന്നു മുതൽ ചക്കപ്പഴം സീസൺ 2 ഷൂട്ട് ആരംഭിക്കുന്നു. മുന്നെ കൂടിയ എല്ലാ പിന്നണിക്കാർക്കും, ഇപ്പം കൂടുന്ന പിന്നണിക്കാർക്കും, ചങ്ക് പോലെ സ്നേഹം കൊടുത്ത് കൊണ്ട്... ക ഥ തു ട ങ്ങ ട്ടെ !!!