അമ്മ തന്നെ ചവിട്ടി കഴുകാന്‍ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞ്, കഴുകുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഹീന ഖാന്‍.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രജ്യം മുഴുവന്‍ വീട്ടിനകത്താണ്. അതിനിടയില്‍ സാധാരണക്കാരെ പോലെ തന്നെ, നേരത്തെ തിരക്കുകളില്‍ മുഴുകിയിരുന്ന സെലിബ്രേറ്റികളും വീട്ടിനകത്ത് തന്നെ. മാതൃകാപരമായ പെരുമാറ്റമാണ് ഒട്ടുമിക്ക് സെലിബ്രേറ്റികളില്‍ നിന്നും ഉണ്ടാകുന്നത്. വീട്ടിലിരിക്കുന്നതിനൊപ്പം പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ അവരുടെ കലാവിരുതുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതാണ് പുതിയ ട്രന്‍ഡ്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും മിക്ക താരങ്ങളും പങ്കാളിയാകുന്നുണ്ട്. 

വിശേങ്ങളും പാട്ടുമൊക്കെ പങ്കുവയ്ക്കുന്നതിനിടയില്‍ ടെലിവിഷന്‍ താരം പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. അമ്മ തന്നെ ചവിട്ടി കഴുകാന്‍ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞ്, കഴുകുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഹീന ഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദൃശ്യങ്ങളില്‍ താരം കരയുന്നതായി അഭിനയിക്കുന്നതും കാണാം. രസകരമായ വീഡിയോ ഇതിനോടകം ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി കഴിഞ്ഞു.

View post on Instagram