Asianet News MalayalamAsianet News Malayalam

ഒറിജിനല്‍ 'മോഹനവല്ലി'യോടൊപ്പം 'അര്‍ജുനേട്ടന്‍'; വൈറലായി ജയകുമാറിന്‍റെ ചിത്രം

സോഷ്യല്‍മീഡിയയിലൂടെ ജയകുമാർ പരമേശ്വരൻ പങ്കുവച്ച ചിത്രമാണ് ആരാധകശ്രദ്ധ നേടിയത്. 'ഒരു ചലഞ്ചുമല്ല' എന്ന ക്യാപ്ഷനോടെയാണ് തന്റെ യുവത്വം തുടിക്കുന്ന ചിത്രം താരം പങ്കുവച്ചത്

thatteem mutteem actor jayakumar parameswaran shared his vintage image with original mohanavally
Author
Thiruvananthapuram, First Published Sep 23, 2020, 11:25 PM IST

'അര്‍ജുനന്‍' എന്നു പറഞ്ഞാല്‍ സീരിയല്‍ പ്രേമിയായ ഒരു മലയാളിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം ജയകുമാറിന്‍റേതാവും. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ മലയാളികളെ അത്രയധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് അര്‍ജുനന്‍. താരത്തിന്‍റെ യഥാര്‍ത്ഥപേര് ജയകുമാര്‍ പരമേശ്വരന്‍ എന്നാണെങ്കിലും അര്‍ജുനന്‍ എന്നു പറഞ്ഞാലെ മലയാളിക്ക് മനസ്സിലാകുകയുള്ളു. അത്രകണ്ട് കൃത്രിമത്വമില്ലാത്ത അഭിനയ ശൈലിയാണ് ജയകുമാറിന്‍റേത്

പരമ്പരയില്‍ അലസനായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായാണ് ജയകുമാര്‍ എത്തുന്നതെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. അധ്യാപകനായി സര്‍വീസില്‍ കയറിയ ജയകുമാര്‍ വിരമിക്കുന്നത് സര്‍വേ ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായാണ്. അഭിനയത്തില്‍ മാത്രമല്ല ജയകുമാറിന്റെ മിടുക്ക്, താരം ഒന്നാന്തരം കാര്‍ട്ടൂണിസ്റ്റും കവിയും കൂടിയാണ്. പരമ്പരയിലെ കഥാപാത്രം പാടുന്ന നിമിഷകവിതകളെല്ലാം താരം തന്നെ കയ്യില്‍ നിന്നിടുന്നതാണെന്നതാണ് അതിശയിപ്പിക്കുന്നത്

ഫേസ്ബുക്കിലും മറ്റു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായ നടന്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം വലിയ ആരാധകശ്രദ്ധ നേടിയിരുന്നു. 'ഒരു ചലഞ്ചുമല്ല' എന്ന ക്യാപ്ഷനോടെയാണ് തന്റെ യുവത്വം തുടിക്കുന്ന ചിത്രം ജയകുമാര്‍ പങ്കുവച്ചത്. ഭാര്യയൊത്തുള്ള പഴയകാല ചിത്രമാണ് ഇത്. ഹിപ്പി മുടിയും, ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ടിട്ടുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഒറിജിനല്‍ മോഹനവല്ലിക്കൊപ്പം അര്‍ജുനേട്ടന്‍ എന്നാണ് മിക്കവരും ഫേസ്ബുക്കില്‍ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ, നിമിഷകവിയോട് ചിത്രത്തെപ്പറ്റിയൊരു കവിത ചൊല്ലാന്‍ പറയുന്നവരും കുറവല്ല.thatteem mutteem actor jayakumar parameswaran shared his vintage image with original mohanavally

Follow Us:
Download App:
  • android
  • ios