പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ കഥാപാത്രങ്ങളെ സ്വന്തം വീട്ടുകാരെന്നോണമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബാലുവും നീലുവും മുടിയനും ലച്ചുവും ശിവാനിയും കേശുവും പാറുക്കുട്ടിയുമടക്കമുള്ള കുടുംബത്തെ അത്രത്തോളമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശിവാനി മേനോന്‍. പരമ്പരയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ശിവാനി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ശിവാനി പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞദിവസം ശിവാനി തന്റെ ഫേസ്ബുക്ക് പേജില്‍ നവരസകുലപതി കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഒരുപാട് താരങ്ങളാണ് ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായെത്തിയിരിക്കുന്നത്. ശിവാനിയുടെ പോസ്റ്റിനുതാഴെയും ഒരുപാട് ആളുകള്‍ ഗോപിയാശാന് പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമയായി കണക്കാക്കുന്ന വാനപ്രസ്ഥത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുള്ള കലാമണ്ഡലം ഗോപിയാശാന്‍ ശാന്തം ലൗഡ്‌സ്പീക്കര്‍ എന്നീ സിനിമകളിലും ശ്രദ്ദേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.