പരമ്പരയിലൂടെതന്നെ വളര്‍ന്ന താരങ്ങളായതിനാല്‍ പ്രേക്ഷകര്‍ക്ക് കണ്ണനോടും മീനാക്ഷിയോടും ഒരു പ്രത്യേക ഇഷ്ടമാണ്.

തട്ടീം മുട്ടീം പരമ്പര പ്രേക്ഷകര്‍ക്ക് എത്ര ഇഷ്ടമാണോ അതുപോലെ കാര്യമാണ് മീനാക്ഷിയേയും കണ്ണനേയും. സഹോദരായ രണ്ടുപേരും വളര്‍ന്നത് ക്യാമറയ്ക്ക് മുന്നിലായതിനാലാകണം പ്രേക്ഷകര്‍ക്ക് രണ്ടുപേരെയും സ്വന്തം വീട്ടിലുള്ള കുട്ടികളെപ്പോലെയാണ്. സഹോദരങ്ങളായതിനാല്‍ത്തന്നെ സിദ്ധാര്‍ത്ഥും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ കാണാം. സോഷ്യല്‍മീഡിയയില്‍ സജീവമായ സിദ്ധാര്‍ത്ഥ് കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കൂട്ടുകാരോടൊപ്പം ഇരിക്കുന്ന ഫോട്ടോകളാണ് സിദ്ധാര്‍ത്ഥ് പങ്കുവച്ചിരിക്കുന്നത്. പ്രണയത്തേക്കാള്‍ വിലപിടിപ്പുള്ള സൗഹൃദങ്ങളുണ്ട് എന്നുപറഞ്ഞാണ് ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. ഒരുപാട് കൂട്ടുകാരും മറ്റുമാണ് താരം സൗഹൃദത്തിന് നല്‍കുന്ന മൂല്യത്തിന് നന്ദി പറഞ്ഞുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ചിരിച്ചുകൊണ്ടിരിക്കുന്ന തന്റെ ഫോട്ടോയ്ക്ക് താരം പറയുന്നത് ചിരി ഒരു ജിന്നാണെന്നും, അത് മൊഞ്ചുള്ള ജിന്നാണെന്നുമാണ്.

ഈയടുത്താണ് ഭാഗ്യലക്ഷ്മി പരമ്പരയില്‍നിന്നും പിന്മാറിയത്. സിദ്ധാര്‍ത്ഥ് പ്രഭു, ഭാഗ്യലക്ഷ്മി എന്നതാണ് താരങ്ങളുടെ ശരിക്കുള്ള പേരെങ്കിലും കണ്ണന്‍, മീനാക്ഷി എന്നാണ് ആരാധകര്‍ നേരിട്ടുകാണുമ്പോഴും അവരെ വിളിക്കാറുള്ളതെന്ന് താരങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജീവിത്തിലും സഹോദരങ്ങളായ ഇരുവരും ശരിക്കും ചേച്ചിയും അനിയനുമാണോ എന്നത് പ്രേക്ഷകരെ ഇടയ്ക്കിടയ്ക്ക് കുഴപ്പിക്കാറുമുണ്ട്.

View post on Instagram