സുന്ദരിയായ ഒരു യുവതിയുടെ ചിത്രം പല ആംഗിളില്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഡികാപ്രിയോയാണ് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പ്രചരിക്കുന്ന ചിത്രങ്ങളില്‍. 

നാല് വര്‍ഷത്തിന് ശേഷം ഒരു ഡികാപ്രിയോ ചിത്രം തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മികച്ച നടനുള്ള ഓസ്‌കര്‍ നേടിക്കൊടുത്ത 'റെവനന്റി'ന് (2015) ശേഷം ക്വന്റിന്‍ ടരന്റിനോയുടെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്ന ചിത്രത്തിലാണ് ഡികാപ്രിയോ അഭിനയിക്കുന്നത്. ബ്രാഡ് പിറ്റ്, അല്‍ പച്ചീനോ, മാര്‍ഗോ റോബി, കര്‍ട് റസല്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ 'റിക്ക് ഡാള്‍ട്ടണ്‍' എന്ന നടന്റെ വേഷത്തിലാണ് ഡികാപ്രിയോ. ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. ടരന്റിനോയ്ക്കും റോബിക്കുമൊപ്പം ഡികാപ്രിയോയും കാനില്‍ എത്തിയിരുന്നു. എന്നാല്‍ കാന്‍ വേദിയില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഡികാപ്രിയോ ചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പമുള്ളത് ഒരു യുവതിയാണ്. 

Scroll to load tweet…

സുന്ദരിയായ ഒരു യുവതിയുടെ ചിത്രം പല ആംഗിളില്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഡികാപ്രിയോയാണ് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പ്രചരിക്കുന്ന ചിത്രങ്ങളില്‍. മറ്റാരുമല്ല, ഡികാപ്രിയോയ്‌ക്കൊപ്പം ചിത്രങ്ങളിലുള്ളത് അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് കാമില മൊറോണ്‍ ആണ്. ഇരുപത്തൊന്നുകാരിയായ കാമില അര്‍ജന്റീനയില്‍ നിന്നുള്ള മോഡലും നടിയുമാണ്. കാലിഫോര്‍ണിയയില്‍ 2017ല്‍ നടന്ന കൊച്ചെല്ല മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ വച്ചാണ് ഡികാപ്രിയോയും കാമിലയും ആദ്യമായി പാപ്പരാസികളുടെ ക്യാമറകളില്‍ പതിയുന്നത്. പിന്നീടാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത്. അല്‍ പാച്ചിനോയുടെ വളര്‍ത്തുമകളാണ് കാമിലയെന്ന വിവരവും ഏറെ വൈകാതെ മാധ്യമങ്ങള്‍ വഴി ആരാധകര്‍ അറിഞ്ഞു.

Scroll to load tweet…

അതേസമയം 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ന് മികച്ച പ്രതികരണമാണ് കാനില്‍ ലഭിച്ചത്. ടരന്റിനോയുടെ ഈ ഒന്‍പതാം ചിത്രത്തില്‍ ഹോളിവുഡിലെ ഒരുപറ്റം മികച്ച അഭിനേതാക്കളുടെ മത്സരിച്ചുള്ള പെര്‍പോമന്‍സുകള്‍ കാണാനാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.