സോഹ തന്നെയാണ് ഇനിയായ്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തത്.

സെയ്‍ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂറിന്റെ ഫോട്ടോകള്‍ പലപ്പോഴും സാമൂഹ്യമാധ്യമത്തില്‍ വൈറാലാകാറുണ്ട്. സെയ്‍ഫ് അലിഖാന്റെ സഹോദരിയും നടിയുമായ സോഹയയുടെ മകള്‍ ഇനായയും തൈമൂറും ഒന്നിച്ചുള്ള ഫോട്ടോകളും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ലണ്ടനില്‍ വെച്ചുള്ള ഫോട്ടോയാണ് സാമൂഹ്യമാധ്യമത്തില്‍ വൈറലായത്. ഇപ്പോഴിതാ ഇനായയുടെ പുതിയ ഫോട്ടോയ്‍ക്കും ആരാധകര്‍ ഏറെയാണ്.

View post on Instagram

സോഹ തന്നെയാണ് ഇനായയ്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തത്. ലണ്ടനിലെ ഒരു പാര്‍ക്കില്‍ വെച്ചുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. തൈമൂറും ഇനായയും തമ്മിലുള്ള കൂട്ടിനെക്കുറിച്ചും മുമ്പ് ഒരു ഫോട്ടോ പങ്കുവച്ചപ്പോള്‍ സോഹ പറഞ്ഞിരുന്നു. തൈമൂര്‍ ഭയങ്കര കെയറിംഗ് ഉള്ളയാളാണ്. രണ്ടുപേരും ചെറിയ കുഞ്ഞുങ്ങളാണ്. നിഷ്‍കളങ്കരായ കുട്ടികള്‍. ഒരുമിച്ച് കളിക്കുന്നവര്‍. പക്ഷേ തൈമൂര്‍ ഭയങ്കര കെയറിംഗ് ഉള്ളയാളാണെന്നാണ് എനിക്കു തോന്നുന്നത്. തൈമൂറിന്റെ മുടി ഒരിക്കല്‍ ഇനായ പിടിച്ചുവലിച്ചു. പക്ഷേ തൈമൂര്‍ ഒന്നും പറഞ്ഞില്ല. സ്വന്തം കുടുംബത്തിലെ കുട്ടിയാണെന്ന് ചിലപ്പോള്‍ അവന് മനസ്സിലാകുന്നുണ്ടാകും. അതുകൊണ്ടാകും അവൻ ക്ഷമിക്കുന്നത്- സോഹ പറഞ്ഞിരുന്നു.