അവതാരകയായും നടിയായും കൈയടി നേടിയ താരം

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകൾ സജീവമായ കാലം മുതൽ പ്രേക്ഷകർ കാണുന്ന മുഖമാണ് മാളവികയുടേത്. വലിയ ജനപ്രീതി നേടിയ സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റിഷോയിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പിന്നീട് വിവിധ റിയാലിറ്റി ഷോകളിൽ തിളങ്ങിയ മാളവിക അവതാരകയായും നടിയായുമെല്ലാം കൈയടി നേടി. അതിനുശേഷം നായികാ നായകൻ എന്ന റിയാലിറ്റിഷോയിലെത്തിയ മാളവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് മാളവിക കൃഷ്ണദാസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളൊക്കെ മാളവിക പങ്കുവയ്ക്കാറുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചെല്ലാം മാളവിക ആരാധകരെ അറിയിച്ചത് യൂട്യൂബ് വീഡിയോകളിലൂടെയാണ്. നായികാ നായകനിൽ സഹമത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം ചെയ്തത്. മെർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ തേജസ് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.

ഇപ്പോഴിതാ, അഞ്ച് മാസത്തെ കാത്തിരിപ്പിന് ശേഷം തേജസ് തിരികെയെത്തുന്നതിന്‍റെ വ്ളോഗ് പങ്കുവെക്കുകയാണ് മാളവിക. മാളവികയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്ന് വ്ളോഗിന്‍റെ തുടക്കത്തിൽ നിന്ന് തന്നെ മനസ്സിലാകും. ബോക്കെയായിട്ടാണ് എയർപോർട്ടിൽ കുടംബത്തിനൊപ്പം താരം എത്തുന്നത്. എയർപോർട്ടിൽ തിരക്കായിരിക്കുമെന്നും ആദ്യം ബലൂൺ പിടിച്ച് മറഞ്ഞ് നിന്ന് തേജസിന് സർപ്രൈസ് കൊടുക്കണമെന്നുമായിരുന്നു താൻ വിചാരിച്ചതെന്ന് മാളവിക പറയുന്നുണ്ട്. ബൊക്കെ കൊടുത്താണ് തേജസിനെ മാളവിക സ്വീകരിക്കുന്നത്. കുറെ നാളുകൾക്ക് ശേഷം കാണുന്ന സന്തോഷത്തിലായിരുന്നു ഇരുവരും. മുടി നീട്ടിയായിരുന്നു തേജസിൻറെ വരവ്. മുൻ വശത്തെ മുടി കളർ ചെയ്യണമെന്നും തേജസ് പറയുന്നുണ്ട്.

ALSO READ : 'അന്ന് തട്ടിയെടുത്തു, വലിച്ചുകീറി, ഇന്ന്...'; 'മലൈക്കോട്ടൈ വാലിബന്‍' ഒടിടി റിലീസില്‍ പ്രശാന്ത് പിള്ള

Thejus Eattan Is Back 🚢🥹🩷 | 5 long months 💔 | Malavika Krishnadas | Thejus Jyothi