പൂനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പഞ്ച്ഷിൽ റിയാലിറ്റിയാണ് ഈ പ്രൊജക്ട് നടത്തുന്നത്. 

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷെറോഫ് പൂനെ നഗരത്തിൽ 7.5 കോടി രൂപയുടെ വീട് വാങ്ങി. 4,248 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട് ഹഡാപ്‌സറിലെ പ്രീമിയം യോ പൂനെ പ്രോജക്റ്റിന്‍റെ ഭാഗമാണ്. പൂനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പഞ്ച്ഷിൽ റിയാലിറ്റിയാണ് ഈ പ്രൊജക്ട് നടത്തുന്നത്. 

റിയൽ എസ്റ്റേറ്റ് ഡാറ്റാബേസ് പ്ലാറ്റ്‌ഫോമായ സാപ്‌കിയുടെ രേഖകൾ പ്രകാരം 2024 മാർച്ച് 5 ന് വീടിന്‍റെ രജിസ്‌ട്രേഷൻ നടത്തിയെന്നാണ് വിവരം 52.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചാണ് നടന്‍ വീട് സ്വന്തം പേരില്‍ റജിസ്ട്രര്‍ ചെയ്തത് എന്നാണ് വിവരം.

അതേ സമയം ഈ വീട് വാടകയ്ക്ക് നല്‍കാനാണ് നീക്കം എന്നാണ് വിവരം. പ്രതിമാസം 3.5 ലക്ഷം രൂപ വാടക വരുമാനം ലഭിക്കുന്ന രീതിയില്‍ നടനുമായി റിയല്‍ എസ്റ്റേറ്റ് കമ്പനി നടനുമായി കാരാര്‍ ഉണ്ടാക്കിയെന്നും വിവരമുണ്ട്. 

ടൈഗർ ഷെറോഫുമായി അഞ്ച് വർഷത്തെ വാടക ഇടപാടാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത് എന്നാണ് വിവരം. ചെറിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡ്രിംഗ്സ് നിര്‍മ്മാതക്കളായ കമ്പനി തങ്ങളുടെ ഗസ്റ്റ് ഹൗസായി വീട് വാടകയ്ക്ക് എടുത്തുവെന്നാണ് വിവരം. 

മുംബൈയിലെ ഖാറില്‍ എട്ട് ബിഎച്ച്‌കെ അപ്പാർട്ട്‌മെന്‍റ് ഇതിനകം ടൈഗർ ഷെറോഫിന് സ്വന്തമായിട്ടുണ്ട്. 35 കോടിയോളം രൂപ വിലമതിക്കുന്ന ഈ ആഡംബര അപ്പാർട്ട്‌മെന്‍റ് റസ്റ്റോംജി പാരാമൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്.

ജയറാമും മമ്മൂട്ടിയും ഒന്നിച്ചെത്തി; ഓസ്‍ലര്‍ ഒടിടിയില്‍ എത്തി, എവിടെ കാണാം

മക്കളെ നാട്ടിലാക്കി പ്രവാസജീവിതത്തിലേക്ക് മടങ്ങി അശ്വതി, കണ്ണ് നനയിക്കുന്നെന്ന് ആരാധകർ

Asianet News Live