'കാർത്തികദീപം' എന്ന പരമ്പരയിലെ പ്രധാന എതിരാളിയായി വേഷമിടുന്ന നടി രശ്മി സോമനൊപ്പം ലൊക്കേഷനിൽ എടുത്ത ചിത്രങ്ങളാണ് ഷിജു പങ്കുവച്ചിരിക്കുന്നത്. 

സ്ക്രീനിലെ ആദ്യ നായികയുമായുള്ള കാലങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിന്റെ സന്തോഷം പങ്കുവച്ച് നീയും ഞാനും നടൻ ഷിജു എആർ. 'കാർത്തികദീപം' എന്ന പരമ്പരയിലെ പ്രധാന എതിരാളിയായി വേഷമിടുന്ന നടി രശ്മി സോമനൊപ്പം ലൊക്കേഷനിൽ എടുത്ത ചിത്രങ്ങളാണ് ഷിജു പങ്കുവച്ചിരിക്കുന്നത്. നിത്യഹരിത ചിത്രമായ 'ഇഷ്ടമാണ് നൂറുവട്ട'ത്തിലാണ് ഇരുവരും ദമ്പതികളായി വേഷമിട്ടത്.

'മലയാളത്തിലെ ആദ്യത്തെ റീൽ നായിക, അവർക്കൊപ്പം ജോലിചെയ്യാൻ വളരെ സുഖകരമായിരുന്നു, അവരും മികച്ചുനിന്നു. വളരെ കാലത്തിനുശേഷമുള്ള കണ്ടുമുട്ടലും ഏറെ സന്തോഷകരമായിരുന്നു. അവരുടെ സിനിമാ ഗാനത്തിന്റെ ഫാൻ എഡിറ്റ് ചെയ്ത വീഡിയോയും സമീപകാല ചിത്രങ്ങളും ഷിജു പങ്കുവച്ചിട്ടുണ്ട്.

View post on Instagram

'ഓഹ് .. ഷിജുവേട്ടാ.. മനോഹരമായിരിക്കുന്നു.... ഈ എഡിറ്റിംഗ് നടത്തിയത് ആരാണെങ്കിലും, ഇത് സുന്ദരമായിരിക്കുന്നു ... സ്നേഹത്തിനും പിന്തുണയ്ക്കും വളരെയധികം നന്ദി'- എന്നായിരുന്നു രശ്മി വീഡിയോക്ക് കമന്റായി നൽകിയത്.

View post on Instagram

രശ്മിക്കൊപ്പം നിലവിലെ ഓൺസ്ക്രീൻ നായിക സുസ്മിതയെയും ചേർത്തുനിർത്തിയുള്ള ഒരു ചിത്രവും ഷിജു പങ്കുവച്ചിട്ടുണ്ട്. രണ്ട് നായികമാർ അവരുടെ ആദ്യ നായകനൊപ്പം എന്ന കുറിപ്പുമായാണ് ഷിജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

View post on Instagram