സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടിയോടും അതിലെ കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമൊരിഷ്ടമാണ്. ഏഷ്യാനെറ്റിലെ മിക്ക പരമ്പരകളും പോലെതന്നെ, കഥാപാത്രങ്ങളുടെ പേരുകളാണ് വ്യക്തികളുടെ പേരിനേക്കാളും ആരാധകര്‍ക്ക് അറിയാവുന്നത്. ഉമാ നായരോടും അങ്ങനെ തന്നെയാണ്. വാനമ്പാടിയിലെ നിര്‍മ്മലേടത്തി എന്ന് പറഞ്ഞാലണ് ഉമയെ മിക്ക കുടുംബപ്രേക്ഷകര്‍ക്കും മനസ്സിലാകുക. പരമ്പരയോടുള്ള ഇഷ്ടം അതിലെ കഥാപാത്രങ്ങളോടും അത് അവതരിപ്പിക്കുന്ന താരങ്ങളോടും പ്രേക്ഷകര്‍ക്കുണ്ടാകാറുണ്ട്. അത് താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വ്യക്തവുമാണ്. വാനമ്പാടിയിലെ നിര്‍മലേടത്തിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പലപ്പോഴും പ്രകടമായിരുന്നു. ഇപ്പോളിതാ ഉമാ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

മഴയും കൃഷ്ണനും പിന്നെ ഞാനും എന്ന ക്യാപ്ഷനോടെയാണ് തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉമാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വിഷു ദിനത്തില്‍ ആശംസകളുമായി ഒരു ചിത്രം പങ്കുവച്ചത് പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തൊട്ടു പിന്നാലെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളടങ്ങിയ വീഡിയോയും ഉമ പങ്കുവച്ചത്. ചിത്രം പോലെ തന്നെ വീഡിയോയും പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു.

കൃഷ്ണവിഗ്രഹവും കയ്യിലേന്തി വള്ളത്തിലിരിക്കുന്ന തരത്തിലാണ് ഫോട്ടോഷൂട്ടുള്ളത്. ഓറഞ്ച് ബ്ലൗസിനൊപ്പം ചുവന്ന ദാവണിയുടുത്ത്, മുടിയില്‍ ജമന്തി പൂക്കള്‍ ചൂടി, അരപ്പട്ടയടക്കമുള്ള പഴയമയുടെ ആഭരണങ്ങളിഞ്ഞ് രാധയായൊരുങ്ങിയാണ് ചിത്രത്തില്‍ ഉമാ നായരുള്ളത്. മനോഹരങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ സോഷ്യല്‍മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ച ക്യാമറാമന്‍ ഗിരീഷ് അമ്പാടിയാണ് ചിത്രങ്ങള്‍ ഫ്രേമിലാക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് അമാ നായര്‍ക്ക് ആശംസകളുമായി ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uma Nair (@umanair_official)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uma Nair (@umanair_official)