ണ്ണി മുകുന്ദനും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഭ്രമം. രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പഴിതാ ചിത്രത്തിലെ ഉണ്ണിയുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മികച്ച പ്രകടനമാണെന്നും ഇനിയും ഉണ്ണിയ്ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

‘ഉണ്ണിയ്ക്കൊപ്പം വർക്ക് ചെയ്തത് ഒരു ബഹുമതിയായി കരുതുന്നു. ഭ്രമത്തിലെ നിന്റെ പ്രകടനം വളരെയധികം ഇഷ്ടപ്പെട്ടു. ഇനിയും നിരവധി സിനിമകളിൽ ഒന്നിക്കാൻ സാധിക്കട്ടെ’, എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.‘ബ്രോ വളരെ നന്ദി. നിങ്ങളും ഭ്രമത്തിൽ അത്ഭുതമായി തന്നെ അഭിനയിച്ചു. ഇനിയും ഒരുപാട് ഒന്നിച്ചു പോകാനുണ്ട്‘,എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

ബോളിവുഡില്‍ വന്‍ വിജയമായ അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അഹാനാ കൃഷ്ണന്‍, മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുന്‍ വലിയ രീതിയല്‍ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ ബോളിവുഡ് ചിത്രമായിരുന്നു. ആയുഷ്മാന്‍ ഖുറാനായായിരുന്നു ചിത്രത്തിലെ നായകന്‍. രാധിക ആപ്ത, തബു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona