'പ്പും മുളകും' എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ജൂഹി റുസ്തഗി. താരം ഉപ്പും മുളകില്‍നിന്ന് പിന്മാറിയെങ്കിലും ലെച്ചുവിനെ ഉപേക്ഷിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. സോഷ്യല്‍മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്കെല്ലാം ആരാധകര്‍ കമന്റായി ചേര്‍ക്കുന്നത് ഉപ്പും മുളകിലേക്കും തിരിച്ചെത്താനും, തങ്ങളൊരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നുമാണ്. എന്നാല്‍ അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കൊന്നും ജൂഹി പ്രതികരിക്കാറില്ല.

ഉപ്പും മുളകില്‍ നിന്ന് വിവാഹം കഴിഞ്ഞ് പോകുന്ന തരത്തില്‍ ലച്ചു പരമ്പരയില്‍നിന്ന് നേരിട്ട് പിന്മാറുകയാണുണ്ടായത്. പരമ്പരയിലെ വിവാഹം ശരിക്കുള്ളതായിരുന്നുവെന്നുള്ള സോഷ്യല്‍മീഡിയാ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അന്ന് ജൂഹി എത്തിയിരുന്നു. കുറച്ചധികം കാലത്തിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് ജൂഹി.

'ഒരു വെള്ള ക്രിസ്തുമസാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. പക്ഷെ വെളള കഴിഞ്ഞാല്‍ ഞാന്‍ ചുവപ്പ് നുകരും' എന്നുപറഞ്ഞാണ് വൈറ്റ് ടോപ്പും റെഡ് മിഡ്ഡിയും ഇട്ടുള്ള ചിത്രം ജൂഹി പങ്കുവച്ചിരിക്കുന്നത്. പറഞ്ഞിരിക്കുന്നത് ക്രിസ്തുമസ് വൈനിനെ പറ്റിയാണോ അതോ ഡ്രസ്സിനെ പറ്റിയാണോ എന്നറിയാതെ കണ്‍ഫ്യൂനിലാണ് ആരാധകര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Juhi Rustagi (@juhirus)