ബിഗ്‌സ്‌ക്രീന്‍ താരങ്ങളെപോലെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന പല മിനിസ്‌ക്രീന്‍ താരങ്ങളുമുണ്ട്. അത്തരത്തിലൊരാളാണ് 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ജൂഹി റുസ്തഗി. ഉപ്പും മുളകും പരമ്പരയില്‍നിന്ന് പിന്മാറിയെങ്കിലും 'ലച്ചു'വിനെ ഉപേക്ഷിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. സോഷ്യല്‍മീഡിയയിലെ ജൂഹിയുടെ പോസ്റ്റുകള്‍ക്ക് പ്രതികരണമായി പരമ്പരയിലേക്ക് തിരിച്ചെത്താനാവും പലപ്പോഴും ആരാധകരുടെ ആവശ്യം. 

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനായിരുന്നു ജൂഹി പരമ്പരയില്‍നിന്നും മാറിയത്. പരമ്പരയില്‍ ജൂഹിയുടെ കഥാപാത്രം വിവാഹം കഴിഞ്ഞ് പോകുന്ന തരത്തിലായിരുന്നു പിന്മാറ്റം. ശേഷം ജീവിതത്തിലും ജൂഹി വിവാഹിതയാവാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന ജൂഹി കുറച്ചുകാലമായി അവിടെനിന്നും വിട്ടുനില്‍ക്കുകയാണ്. കുറച്ചധികം കാലത്തിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് ജൂഹി. എവിയെയായിരുന്നെന്നാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്.

"സന്തോഷത്തോടെയിരിക്കുക എന്നാല്‍ എല്ലാം പൂര്‍ണ്ണതയിലായിരിക്കുക എന്ന് അര്‍ഥമില്ല. മറിച്ച് അപൂര്‍ണ്ണതകള്‍ക്കപ്പുറത്തേക്ക് നോട്ടമയക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നാണ് അതിനര്‍ഥം", എന്നാണ് പുതിയ ചിത്രത്തിനൊപ്പം ജൂഹി കുറിച്ചിരിക്കുന്നത്. ഈ ചിത്രത്തിനു താഴെയും പരമ്പരയെക്കുറിച്ച് ചോദിക്കുന്ന ആരാധകരെ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Juhi Rustagi (@juhirus)