Asianet News MalayalamAsianet News Malayalam

എന്ത് കൊണ്ട് ഞാന്‍ നഗ്നയാകാന്‍ ആഗ്രഹിക്കുന്നത്; വെളിപ്പെടുത്തി ഉർഫി ജാവേദ്

താന്‍ എന്തുകൊണ്ടാണ് വസ്ത്രം കുറച്ച് ധരിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് താരം ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ. 

Urfi Javed revels why she doesnt wear clothes I have this serious condition
Author
First Published Jan 8, 2023, 10:23 AM IST

മുംബൈ: ബിഗ് ബോസ് ഒടിടി ഫെയിം ഉർഫി ജാവേദ് വസ്ത്ര ധാരണത്തിന്‍റെ പേരില്‍ എന്നും വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്. തുടർച്ചയായ ട്രോളുകൾ വരാറുണ്ടെങ്കിലും സോഷ്യല്‍ മീഡിയയെ  ഞെട്ടിപ്പിക്കുന്ന വസ്ത്രങ്ങളാണ് ഉര്‍ഫി ഇടാറ്. അത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയും ആകാറുണ്ട്. എന്നാല്‍ താന്‍ എന്തുകൊണ്ടാണ് വസ്ത്രം കുറച്ച് ധരിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് താരം ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ. 

ഇതില്‍ ആദ്യം താരം തന്‍റെ കാലുകള്‍ കാണിക്കുന്നു. ഉര്‍ഫിയുടെ കാലുകളില്‍ തടിച്ച് പൊങ്ങിയ നിലയില്‍ കുമിളകള്‍ പോലെ കാണപ്പെട്ടു. താന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ തണുപ്പുകാല കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചതിനാലാണ് ഇത് വന്നത് എന്ന് വീഡിയോയില്‍ ഉര്‍ഫി പറയുന്നു. തണുപ്പുകാലത്ത്  ആർക്കെങ്കിലും ഈ അലർജി ഉണ്ടാകുമോ? എന്ന് ഉര്‍ഫി ചോദിക്കുന്നു. 

"എനിക്ക് വസ്ത്രങ്ങളോട് അക്ഷരാർത്ഥത്തിൽ അലർജിയാണ്" എന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ്. "ഞാൻ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. അത് കൊണ്ടാണ് ഞാന്‍ നഗ്നനയാകാൻ ഇഷ്ടപ്പെടുന്നത്"  - ഉർഫി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വെളിപ്പെടുത്തി.

അതേ സമയം കഴിഞ്ഞ ഡിസംബര്‍ 22ന് ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആൾ മുംബൈയിൽ അറസ്റ്റിലായിരുന്നു.നവിൻ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സപ്പ് വഴിയാണ് ഇയാൾ ഉർഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്. 

അടുത്തിടെ മറ്റൊരു സംഭവത്തില്‍ ബിജെപി നേതാവും, മഹാരാഷ്ട്ര മഹിളാ മോർച്ച പ്രസിഡന്റുമായ ചിത്ര കിഷോർ വാഗ് പോലീസില്‍ ഉര്‍ഫിക്കെതിരെ നൽകിയ പരാതിയിൽ താരം തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ മറുപടി നല്‍കി.

"നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ ഞാൻ വിചാരണയില്ലാതെ തന്നെ ജയിലിൽ പോകാൻ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരൻ എത്ര സമ്പാദിക്കുന്നുവെന്നും എങ്ങനെ എവിടെനിന്ന് സമ്പാദിക്കുന്നുവെന്നും ലോകം അറിയണം. നിങ്ങളുടെ പാർട്ടിയിലെ ഒന്നിലധികം പുരുഷന്മാർക്കെതിരെ പീഡനക്കേസുകൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു രാഷ്ട്രീയക്കാരന്‍റെ മറ്റൊരു പോലീസ് പരാതിയോടെ  എന്‍റെ മറ്റൊരു പുതുവർഷം ആരംഭിക്കുന്നു" ഉർഫി പരാതി സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. 


ടുണിഷ ശർമ്മയുടെ ആത്മഹത്യ: 'അവൻ അവളെ ചതിച്ചിരിക്കാം പക്ഷെ...'; ഉര്‍ഫിയുടെ ഉപദേശം.!
 

Follow Us:
Download App:
  • android
  • ios