എട്ടു വർഷത്തെ ദാമ്പത്യത്തിനു ശേഷം ബോളിവുഡ് നടി ഊർമിള മണ്ഡോട്കർ ഭർത്താവ് മൊഹ്‌സിൻ അക്തർ മിറിൽ നിന്നും വിവാഹമോചനത്തിന് അപേക്ഷ നൽകി.

മുംബൈ: രംഗീല അടക്കം ബോളിവുഡിന്‍റെ ഹൃദയം കവര്‍ന്ന ചിത്രങ്ങളില്‍ തിളങ്ങിയ ബോളിവുഡ് നടി ഊർമിള മണ്ഡോട്കര്‍ വിവാഹമോചനത്തിന്. എട്ടു വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷമാണ് ഭർത്താവ് മൊഹ്‌സിൻ അക്തർ മിറില്‍ നിന്നും വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത്. 

ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് താരം മുംബൈയിലെ ബാന്ദ്രയിലെ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. എന്നാല്‍ ഈ വിവാഹ മോചന അപേക്ഷ പരസ്പര സമ്മതത്തോടെയുള്ളതല്ലെന്നും. നാല് മാസം മുമ്പാണ് ഈ അപേക്ഷ ഫയല്‍ ചെയ്തതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഊർമിളയുമായി അടുത്ത വൃത്തങ്ങളുടെ വിവരം അനുസരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഊര്‍മിളയുടെ തീരുമാനമാണ് വിവാഹമോചന ഹര്‍ജിയെന്നാണ്. മൊഹ്‌സിൻ വിവാഹ മോചനത്തിന് തയ്യാറായിരുന്നില്ല. ദമ്പതികള്‍ക്കിടയില്‍ വിവാഹ മോചനത്തിലേക്ക് നയിച്ച കാര്യം എന്താണ് എന്ന് വ്യക്തമല്ല. 

ഊർമിള എല്ലാവര്‍ക്കും പരിചിതയായ പേരാണെങ്കിലും മൊഹ്‌സിൻ അക്തർ മിർ ഇറ്റ്‌സ് എ മാൻസ് വേൾഡ് (2009), ലക്ക് ബൈ ചാൻസ് (2009), മുംബൈ മസ്ത് കല്ലണ്ടർ (2011) ബി.എ. പാസ് (2012) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് 2012ന് ശേഷം ഇദ്ദേഹം പൂര്‍ണ്ണമായും ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 

View post on Instagram

ഉർമിളയും മൊഹ്‌സിനും 2016 ഫെബ്രുവരി 4 നാണ് അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കെടുത്ത ചടങ്ങില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ 10 വയസിന്‍റെ പ്രായ വ്യത്യാസം ഉള്ളത് അന്ന് വലിയ തോതില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആ സമയത്ത് ഇതിന്‍റെ പേരില്‍ വലിയ തോതില്‍ ട്രോളുകള്‍ ഉർമിളയും മൊഹ്‌സിനും ഏറ്റുവാങ്ങിയിരുന്നു. 

'പഴനി പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികയെന്ന് പരാമര്‍ശം': തമിഴ് സംവിധായകനെ അറസ്റ്റ് ചെയ്ത് പൊലീസ്

സല്‍മാന്‍ 'സിങ്കം എഗെയ്നില്‍' ക്യാമിയോ കളിക്ക് ഇല്ല, പക്ഷെ മറ്റൊരു പടത്തില്‍ സര്‍പ്രൈസായി എത്തും !