വീഡിയോ ചോർച്ച സ്വകാര്യതയുടെ ലംഘനമാണോ അതോ പിആർ സ്റ്റണ്ടാണോ എന്ന് നെറ്റിസൺസ് ചർച്ച ചെയ്യുന്നതിനിടെയാണ് ഉര്‍വശിയുടെ വെളിപ്പെടുത്തല്‍.
മുംബൈ: ഉർവശി റൗട്ടേലയുടെ ഒരു ബാത്ത്‌റൂം വീഡിയോ സമീപ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. രഹസ്യമായി ചിത്രീകരിച്ചതെന്ന് തോന്നുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഈ വീഡിയോ പ്രമോഷന് വേണ്ടി നടി തന്നെ ഇറക്കിയതാണ് എന്നുവരെ പ്രചാരണം വന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ നടിയും മാനേജറും തമ്മില്‍ സംസാരിക്കുന്ന ഓഡിയോയും വൈറലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി. തൻ്റെ വരാനിരിക്കുന്ന ചിത്രമായ ഘുസ്പൈഥിയേ എന്ന ചിത്രത്തില്‍ നിന്നുള്ള വീഡിയോയാണ് ഇതെന്ന് ഉര്‍വശി സമ്മതിച്ചു. ഇത് തൻ്റെ സിനിമയിൽ നിന്നുള്ളതാണെങ്കിലും, വീഡിയോ ഓൺലൈനിൽ ചോർന്നതിൽ താൻ അസ്വസ്ഥനാണെന്ന് അവര്‍ പറഞ്ഞു.
“ക്ലിപ്പ് പുറത്തായ ദിവസം, ഞാൻ അസ്വസ്ഥനായിരുന്നു. തീർച്ചയായും ഇത് എൻ്റെ സ്വകാര്യ ജീവിതമല്ല ഇത് എൻ്റെ സ്വകാര്യ കല്ലിപ്പല്ല ഇത് ഒരു സിനിമയുടെ ഭാഗമാണ് ” അവർ ഇൻസ്റ്റൻ്റ് ബോളിവുഡിനോട് പറഞ്ഞു.
വീഡിയോ ചോർച്ച സ്വകാര്യതയുടെ ലംഘനമാണോ അതോ പിആർ സ്റ്റണ്ടാണോ എന്ന് നെറ്റിസൺസ് ചർച്ച ചെയ്യുന്നതിനിടെയാണ് ഉര്‍വശിയുടെ വെളിപ്പെടുത്തല്‍. ഇതോടെ പിആറിന്‍റെ ഭാഗമാണ് സംഭവമെന്നാണ് സോഷ്യല്‍ മീഡിയ ഉറപ്പിക്കുന്നത്.
അതേ സമയം വീഡിയോ ചോര്‍ന്നതിന് പിന്നാലെ ഉര്‍വശിയും മാനേജറും തമ്മിലുള്ള കോള്‍ റെക്കോർഡിംഗ് ചോര്‍ന്നിരുന്നുി. ഉർവ്വശി തൻ്റെ മാനേജരോട് ചോദിക്കുന്നത് “നിങ്ങൾ വീഡിയോ കണ്ടോ? എന്നാണ്. ഈ കാര്യങ്ങൾ എങ്ങനെ പുറത്തായി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നാല്‍ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കം ചെയ്യാൻ താൻ ശ്രമിക്കുന്നുണ്ടെന്ന് അവളുടെ മാനേജർ ഉറപ്പുനൽകി. "ഇതൊരു സങ്കടകരമായ സാഹചര്യമാണ്" എന്ന് പറയുന്ന മാനേജര്‍ അവർ നേരിട്ട് സംസാരിക്കണമെന്നും കോളിൽ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും പറഞ്ഞു.
തമിഴ് സംവിധായകന്‍ സൂസി ഗണേശന്‍ സംവിധാനം ചെയ്യുന്ന ഘുസ്പൈഥിയേ ഓഗസ്റ്റ് 9നാണ് റിലീസാകുന്നത്. അക്ഷയ് ഒബ്റോയി ആണ് നായകന്‍. ഉർവശി റൗട്ടേലയുടെ കഴിഞ്ഞ ചിത്രം ജഗാഗീര്‍ നാഷണല്‍ യൂണിവേഴ്സിറ്റി വന്‍ പരാജയമായിരുന്നു.
നവംബര്‍ ഒന്നുമുതല്‍ തമിഴ് സിനിമകള്‍ ഷൂട്ട് ചെയ്യില്ല: കടുത്ത തീരുമാനം
