2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. 

ടി ഉത്തര ഉണ്ണി വിവാഹിതയായി. ബെംഗളൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. 

നടി ഊര്‍മിള ഉണ്ണിയുടെ മകളാണ്‌ ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.