തെന്നിന്ത്യൻ സിനിമയിലെ പ്രണയജോടികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. ഇരുവരും ഒന്നിച്ചുള്ള നിരവധി മുഹൂർത്തങ്ങൾ വിഘ്നേശ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നയൻതാരയുടെയും വിഘ്നേശിന്റെയും പിറന്നാൾ ആഘോഷത്തിന്റെയും തിരുപ്പത്തി ദർശനത്തിന്റെയും ക്രിസ്തുമസ് ആഘോഷത്തിന്റെയുമൊക്കെ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ, പ്രണയദിനത്തിൽ പങ്കുവച്ച ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇൻസ്റ്റ​ഗ്രാമിലൂടെ വിഘ്നേശാണ് നയൻസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. 'എന്റെ മനോഹരമായ പ്രണയ കഥയ്ക്ക് ഇന്ന് അഞ്ച് വയസ്സായി. നിനക്കൊപ്പമുള്ള അഞ്ച് വർഷത്തെ സ്നേ​ഹസാന്ദ്രമായ നിമിഷങ്ങൾ. നിന്റെ നിരുപാധികമായ സ്നേഹവും വാത്സല്യവും കൂടെയുള്ളപ്പോള്‍ എനിക്കെല്ലാദിവസവും വാലന്റൈൻസ് ദിനമാണ്', എന്ന കുറിപ്പോടെയാണ് വിഘ്നേശ് ചിത്രങ്ങൾ പങ്കുവച്ചത്.

വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'കാത്തുവാക്കുള്ളെ രണ്ടു കാതൽ', 'നയൻതാര', 'ഹാപ്പി വാലന്റൈൻസ് ഡേ', ​'ദൈവം നല്ലവനാണ്', 'ദൈവം വലിയവനാണ്' തുടങ്ങിയ ഹാഷ് ​ടാ​ഗുകളും പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.   

Read More: 'ഏറ്റവും കഠിനമായ നിമിഷങ്ങളിലും ഒന്നു ചിരിക്കാന്‍ ശ്രമിക്കൂ'; നയന്‍സിനൊപ്പമുള്ള ചിത്രവുമായി വിഘ്നേശ്