വാനമ്പാടി പരമ്പരയിലെ പപ്പിയായെത്തി മലയാളിക്ക് പ്രിയങ്കരിയായ സുചിത്ര കഴിഞ്ഞദിവസം പങ്കുവച്ച റീല്‍ വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.

നപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ച് നാളേറെ ആയെങ്കിലും അതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ തന്നെയുണ്ട്. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പപ്പി'. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയാണ് സുചിത്ര പോയത്. വാനമ്പാടിക്കുശേഷം തന്റെ പാഷനായ നൃത്തവുമായാണ് താരം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അതിനോടൊപ്പംതന്നെ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന റിയാലിറ്റി ഷോയുടെ അവതാരക കൂടിയാണ് സുചിത്ര. പരമ്പരകളില്‍ എത്തുന്നില്ലെങ്കിലും റീലുകളും ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ സുചിത്ര സജീവമാണ്.

സുചിത്ര കഴിഞ്ഞദിവസം പങ്കുവച്ച റീല്‍ വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഒറ്റയാള്‍ പട്ടാളം എന്ന സിനിമയിലെ മായാ..മഞ്ചലില്‍ എന്നുതുടങ്ങുന്ന പാട്ടിന് കേരള സ്‌റ്റൈല്‍ കസവുകരയുള്ള സെറ്റുസാരിയും ഉടുത്ത് മനോഹരമായ നാട്യ ഭാവങ്ങളുമായാണ് സുചിത്രയുള്ളത്. സുചിത്രയുടെ ആരാധകരും 'പപ്പിക്കുട്ടി'യുടെ ആരാധകരും വീഡിയോ വൈറലാക്കിക്കഴിഞ്ഞു.

ഓരോ ദിവസം കൂടുംന്തോറം ചേച്ചീടെ സൗന്ദര്യം കൂടിക്കൂടി വരികയാണല്ലോ, പത്മിനിയായി വീണ്ടും സ്‌ക്രീനിലേക്ക് വരുമോ, കേരള സ്‌റ്റൈല്‍ സാരിയും മെലഡിയും ചേച്ചീടെ എക്‌സ്‌പ്രെഷനും ആയപ്പോള്‍ സംഗതി കലക്കി തുടങ്ങിയ കമന്റുകള്‍കൊണ്ട് ആരാധകര്‍ കമന്റ് ബോക്‌സും നിറച്ചിട്ടുണ്ട്.

വീഡിയോ കാണാം

View post on Instagram