മൗനരാഗമായെത്തുന്ന തമിഴിലെ വാനമ്പാടി അതിന്‍റെ വഴിത്തിരിവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മലയാളത്തില്‍നിന്നും മാറി കഥാമുഹൂര്‍ത്തങ്ങള്‍ക്കെല്ലാം ചെറിയ മാറ്റങ്ങളുണ്ടെങ്കിലും, അടിസ്ഥാനപരമായി കഥ ഒരുപോലെ തന്നെയാണ് മുന്നോട്ട് പോകുന്നത്

ജനപ്രിയ പരമ്പരയായിരുന്ന 'വാനമ്പാടി' അടുത്തിടെയാണ് അവസാനിച്ചത്. പക്ഷേ മിനിസ്‌ക്രീന്‍ പ്രേക്ഷകരില്‍ ആ പരമ്പര സൃഷ്ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും ജനപ്രിയ പരമ്പര തന്നെയാണ് വാനമ്പാടി. തമിഴില്‍ മൗനരാഗം എന്ന പേരിലാണ് വാനമ്പാടി എത്തിയത്. പരമ്പരയിലെ കഥാപാത്രങ്ങള്‍ക്കൊക്കെ സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും ജനപ്രീതിയുണ്ട്. പരമ്പരയിലെ 'മഹി'യുടെ ഭാര്യയായ 'അര്‍ച്ചന' എന്ന കഥാപാത്രത്തെ പരമ്പര ഇഷ്ടപ്പെടുന്ന ആരുംതന്നെ മറന്നുകാണില്ല. ഗുരുവായൂര്‍ സ്വദേശിയായ അനുശ്രീ ചെമ്പകശ്ശേരിയാണ് പരമ്പരയില്‍ അര്‍ച്ചനയായെത്തിയത്. വാനമ്പാടിയിലെ പ്രതിനായികാ കഥാപാത്രമായ പത്മിനിയെ കുഴപ്പിക്കുന്ന കഥാപാത്രമായിട്ടായിരുന്നു അനുശ്രി പരമ്പരയിലെത്തിയത്. എന്നാല്‍ തമിഴിലുള്ള വാനമ്പാടിയില്‍ സാക്ഷാല്‍ പത്മിനിയായാണ് അനുശ്രീയെത്തുന്നത്.

മൗനരാഗമായെത്തുന്ന തമിഴിലെ വാനമ്പാടി അതിന്‍റെ വഴിത്തിരിവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മലയാളത്തില്‍നിന്നും മാറി കഥാമുഹൂര്‍ത്തങ്ങള്‍ക്കെല്ലാം ചെറിയ മാറ്റങ്ങളുണ്ടെങ്കിലും, അടിസ്ഥാനപരമായി കഥ ഒരുപോലെ തന്നെയാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞദിവസം അനുശ്രി പങ്കുവച്ച ഇന്‍സ്റ്റഗ്രാം ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വാനമ്പാടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ' ഒന്നും മാറിയിട്ടില്ല' എന്നുപറഞ്ഞാണ് കഴിഞ്ഞദിവസം അനുശ്രീ സുചിത്രയൊന്നിച്ചുള്ള ചിത്രം പങ്കുവച്ചത്. ചിരിച്ചുകൊണ്ടുള്ള രണ്ട് പത്മിനിമാരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വേഗത്തില്‍ ശ്രദ്ധ നേടി. 

View post on Instagram

പാട്ടിലും ഡാന്‍സിലും അഭിനയത്തിലും ഒരുപോലെ കഴിവുള്ള ചുരുക്കം നടിമാരില്‍ ഒരാളാണ് അനുശ്രി. കൂടാതെ ടിക് ടോകിലും അനുശ്രി താരമായിരുന്നു. മലയാളം വാനമ്പാടിയില്‍ പത്മിനിയായെത്തിയ സുചിത്ര, പരമ്പരയ്ക്കുശേഷം തന്‍റെ ഇഷ്ടമേഖലയായ നൃത്തവുമായി മുന്നോട്ടു പോവുകയാണിപ്പോള്‍. പരമ്പരയില്‍ എത്തുന്നില്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സുചിത്ര മറക്കാറില്ല.