ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയ പരമ്പരയായ വാനമ്പാടിയിലെ പപ്പിയെ, പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത സീരിയല്‍ കാഴ്ചക്കാരുണ്ടാവില്ല. തംബുരുവിന്റെ അമ്മയും മോഹന്‍ കുമാറിന്റെ ഭാര്യയും ആയി എത്തുന്ന സുചിത്ര സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം.

ഞാനും എന്റെ അമ്മയും എന്നുപറഞ്ഞാണ് താരം തന്റെ അമ്മയോടൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയെപ്പോലെതന്നെ ഉണ്ടല്ലോ മകളും എന്ന് ഒരുപാടുപേരാണ് കമന്റുമായെത്തുന്നത്.താരത്തിന്റെ നൃത്തവിദ്യാലയത്തിന്റെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെയെന്നും, എപ്പോഴാണ് പപ്പിയായി തിരിച്ചെത്തുക എന്നെല്ലാമാണ് ആള്‍ക്കാര്‍ക്കറിയേണ്ടത്. ഫോട്ടോയില്‍ രണ്ടുപേരും സുന്ദരികളാണല്ലോയെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

With Ma Amma🥰😘#AttiTude #PositiVeVibesonly💯#FeEltheLoVe#keralaSaree#LockDowN

A post shared by SUCHITHRA NAIR (@nair.suchithra) on May 1, 2020 at 4:09pm PDT

ആറാം വയസു മുതല്‍ സുചിത്ര അഭിനയരംഗത്തുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണകൃപാ സാഗരത്തിലെ ദുര്‍ഗ്ഗയായി. ശേഷം മിനി സ്‌ക്രീനില്‍ സജീവമായിരുന്നു താരം. എന്നാല്‍ വാനമ്പാടി അവസാനിക്കുന്നതോടെ സീരിയല്‍ രംഗത്തുനി്ന്ന് മാറനില്‍ക്കാനാണ് തീരുമാനമെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. തന്റെ ഇഷ്ടമായ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് ഇതെന്നും താരം പറഞ്ഞു. എന്നാല്‍ സിനിമയില്‍ നല്ല വേഷം വന്നാല്‍ അഭിനയിക്കുമെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു.