ഷ്യാനെറ്റിലെ ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. മലയാളം പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ സുചിത്രയെ കരിയറില്‍ അടയാളപ്പെടുത്തിയത് വാനമ്പാടിയാണെന്നു വേണം പറയാന്‍. ഇനി മറ്റൊരു സീരിയലിലേക്ക് ഇല്ലെന്നും പാഷനു പുറകെയാണ് ഇനിയുള്ള കാലമെന്നും സുചിത്ര പറഞ്ഞിരുന്നു.

ഡാന്‍സും മറ്റുമായി ജീവിതം ആഘോഷിക്കുന്ന സുചിത്ര സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം സുചിത്ര പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. 'ലോകത്തെ മുഴുവനായി സ്‌നേഹത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാക്കുന്ന കാലം അനുഗ്രഹമാണ്' എന്നാണ് തന്റെ ഏറ്റലും പുതിയ ചിത്രത്തോടൊപ്പം സുചിത്ര കുറിച്ചിരിക്കുന്നത്. ഏതോ ഷോപ്പിലെ ക്രിസ്തുമസ് ട്രീയുടെ മുന്നില്‍ നിന്നുള്ള, കറുത്ത ചുരിദാറിലുള്ള മനോഹരമായ ചിത്രമാണ് സുചിത്ര പങ്കുവച്ചിരിക്കുന്നത്.

സുചിത്രയുടെ നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. സുചിത്ര സുന്ദരിയായിട്ടുണ്ടെന്നും,  ഇനി സീരിയലുകളിലേക്ക് ഇല്ലേയെന്നുമെല്ലാണ് ആളുകള്‍ക്ക് അറിയേണ്ടത്. സ്‌നേഹംകെണ്ട് ലോകം കീഴടക്കുക എന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകളാണ് സുചിത്ര കോപ്പിയടിച്ചതെന്നാണ് ചിലര്‍ പറയുന്നത്. കഴിഞ്ഞദിവസം സുചിത്ര ആറ്റുകാല്‍ അമ്പലത്തില്‍ പോയ ചിത്രത്തിനും ആരാധകര്‍ മികച്ച പ്രതികരണമാണ് കമന്റുകള്‍കൊണ്ട് നല്‍കിയത്.