കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമാ ഷൂട്ടിങ്ങുകളും റിലീസുകളും മാത്രമല്ല നിര്‍ത്തിവച്ചിരിക്കുന്നത്. സീരിയല്‍ രംഗത്തും പ്രതിസന്ധിയാണ്. ഏപ്രില്‍ ആദ്യ വാരത്തോടെ സീരിയലുകളില്‍ പലതും സംപ്രേഷണം നിര്‍ത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത സൂചന. വലിയ തിരക്കുള്ള അഭിനയ ജീവിതത്തില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് ഒതുങ്ങുകയാണ് എല്ലാ താരങ്ങളും ഇപ്പോള്‍.

ഇതിനിടെ വാനമ്പാടി ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകനായ അച്ചു സുഗന്ധ്. ഏവരുടെയും ഇഷ്ട പരമ്പരയായ വാനമ്പാടിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സുചിത്ര നായര്‍ക്കൊപ്പമുള്ള ദൃശ്യമാണ് സുഗന്ധ് ടിക് ടോക്കില്‍ പങ്കുവച്ചിരിക്കുന്നത്. വാമ്പാടി ലൊക്കേഷന്‍, ഫണ്‍, സുചിച്ചേച്ചി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുചിത്രയുടെ കയ്യിലുള്ള സ്‌ക്രിപ്റ്റ് ബോര്‍ഡ് പിടിച്ചുവാങ്ങുന്ന സ്വന്തം വീഡിയോ ആണ് സുഗന്ധ് പങ്കുവച്ചിരിക്കുന്നത്. 'സംവിധായകനാണെന്നാണ് വിചാരം. എന്നെ വായിക്കാനും സമ്മതിക്കില്ലെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്'.  അപ്പുറത്ത് മറ്റൊരു സീന്‍ എടുക്കാന്‍ വേണ്ട ഡയലോഗാണ് സുഗന്ധ് സുചിത്രയില്‍ നിന്ന് തട്ടിപ്പറിച്ച് വായിക്കുന്നത്. ചിരിച്ചുകൊണ്ട് മൊബൈല്‍ കാമറയിലേക്ക് നോക്കുന്ന സുചിത്രയെയും ദൃശ്യങ്ങളില്‍ കാണാം. സീരിയല്‍ ഷൂട്ടുകള്‍ അവസാനിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് സുഗന്ധ്.

@achusugandh

സംവിധായികയാണെന്നാ വിചാരം 😂 എന്നെ വായിക്കാനും സമ്മതിക്കൂല്ല 😂😂🥰 ##vanampadi ##location ##fun ##sujichechi ##achusugandh

♬ original sound - AchuSugandh 👑