പ്രേമം എന്ന ഒറ്റചിത്രത്തിലെ മലര്‍മിസ് എന്ന കഥാപാത്രംകൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് സായ് പല്ലവി. മലര്‍എന്ന തമിഴ് ടീച്ചറായി എത്തിയ ജോര്‍ജിന്‍റെ മാത്രമല്ല മലയാളികളുടെയെല്ലാം മനസാണ് താരം കീഴടക്കിയത്. അഭിനയ മികവുകൊണ്ട് താരം തെന്നിന്ത്യ കീഴടക്കിയത് വളരെ പെട്ടന്നാണ്. തുടക്കം മലയാളത്തിലാണെങ്കിലും പിന്നീട് തെലുങ്കിലും തമിഴിലുമാണ് താരം ചുവടുറപ്പിച്ചത്.

ഡോക്ടര്‍ കൂടിയായ സായി പല്ലവി തെന്നിന്ത്യയിലെ മിക്ക യുവ താരങ്ങളുടെയും നായികയായി മിന്നിത്തിളങ്ങിയിട്ടുണ്ട്.  തെലുങ്കിലെ താരത്തിന്‍റെ ആദ്യ ചിത്രം ഫിദ വമ്പന്‍ ഹിറ്റായിരുന്നു. 
വരുണ്‍ തേജയാണ് ചിത്രത്തില്‍ സായിപല്ലവിക്ക് നായകനായി എത്തിയത്. 

ഫിദയിലേതാണ് വച്ചിണ്ടേ വച്ചിണ്ടേ എന്ന ഗാനവും സായി പല്ലവിയുടെ നൃത്തവും വമ്പന്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍  സായി പല്ലവിയെ വിവാഹം ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വരുണ്‍ തേജ. റാഷി ഖന്ന, പൂജ ഹെഗ്ഡേ, സായി പല്ലവി ഇവരില്‍ ആരെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ചോദ്യം സായി പല്ലവിയെ എന്നായിരുന്നു താരത്തിന്‍റെ മറുപടി.  പൂജ ഹെഗ്ഡേയുമായി ഡേറ്റ് ചെയ്യാനാഗ്രഹമുണ്ടെന്നും താരം പറഞ്ഞു.