സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ സുരേന്ദ്രൻ വെള്ളിത്തിരയിലെത്തിയത്. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിലും സിരുത്തൈ ശിവയുടെ ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചും അനിഖ ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

അനിഖയുടെ  സോഷ്യൽ മീഡിയ പോസ്റ്റുകൾ ഏറെ ശ്രദ്ധേയമാവുകയാണിപ്പോൾ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.  ശരീരം മുഴുവൻ വാഴയിലയിൽ പൊതിഞ്ഞാണ് അനിഖ എത്തിയിരിക്കുന്നത്. വാഴയുടെ പൂവ് തലയിലും കയ്യിലും  ആഭരണം പോലെ ചൂടിയിട്ടുണ്ട്. പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും സിനിമാറ്റോഗ്രാഫറുമായ  മഹാദേവൻ തമ്പിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

തമിഴിലും തിളങ്ങിനില്‍ക്കുന്ന അനിഖയുടെ ഒരു ഫോട്ടോയ്‍ക്ക് ചിലര്‍ മോശം കമന്റ് രേഖപ്പെടുത്തിയതിന് എതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. അടുത്തിടെ നാടൻ വേഷത്തിൽ താരം പങ്കുവച്ച ചിത്രങ്ങളും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഗ്ലാമർ വേഷത്തിൽ അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നത്.