Asianet News MalayalamAsianet News Malayalam

'പണം മതിയല്ലേ, നിനക്കിത് വേണമെടീ..'; ഭാവിവരനുമൊത്ത് മീര നന്ദൻ, നിറയെ മോശം കമന്റുകൾ

'സെലിബ്രിറ്റികൾ എന്നാൽ ജീവിതം വെച്ച് ഗോലി കളികുന്നവർ എന്ന മുൻ ധാരണ വെച്ച് നടക്കുന്നവർക്കിടയിൽ, ഈ സുന്ദര ജീവിതം എന്നും പുഞ്ചിരിയോടെ നില നിന്ന് പോരട്ടെ..' എന്ന് മറ്റുചിലര്‍. 

very bad comments in actress meera nandhan photos with her fiance sreeju nrn
Author
First Published Dec 9, 2023, 7:16 PM IST

മുല്ല എന്ന സിനിമയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടിയാണ് മീര നന്ദൻ. തനി നാടൻ ലുക്കിലെത്തി പ്രേക്ഷകരെ രസിപ്പിച്ച മീര നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. അടുത്തിടെ ആണ് മീര വിവാഹിതയാകാൻ പോകുന്ന വിവരം അറിയിച്ചത്. ശ്രീജു ആണ് വരൻ. വിവാഹ നിശ്ചയത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ മീര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ശ്രദ്ധനേടുകയും ചെയ്തിരുന്നു. അത്തരത്തിൽ കഴിഞ്ഞ ദിവസം മീര പങ്കുവച്ച പോസ്റ്റും അതിന് താഴെ വന്ന കമന്റുകളും ശ്രദ്ധനേടുകയാണ്. 

ശ്രീജുവിനെ ചേർത്തണച്ച് കൊണ്ടുള്ള മീരയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. എന്റെ മാത്രം എന്ന് ഹാഷ്ടാ​ഗും കൊടുത്തിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ നിറയെ കമന്റ് നിറഞ്ഞു. കൂടുതലും ബോഡി ഷെയ്മിം​ഗ് നടത്തുന്ന രീതിയിലുള്ള കമന്റുകൾ ആണ്. "ശുപ്പാണ്ടി മോറൻ, നിനക്കിത് വേണമെടീ, എത്ര വർഷം എഗ്രിമെന്റ്, പക്ഷിരാജൻ, പണം അതുമതി, അവൻ പെട്ടു ഭാവി കണ്ടറിഞ്ഞു കാണാം",എന്നിങ്ങനെയാണ് ചില കമന്റുകൾ. ഇവയ്ക്ക് തക്കതായ മറുപടിയുമായി മറ്റുള്ളവരും രം​ഗത്തെത്തി. 

"തൊലി വെളുപ്പും, തിളങ്ങുന്ന കുപ്പായവും മാത്രമാണ് കുടുംബ ജീവിതത്തെ നില നിർത്തുന്നത് എന്ന് കരുതുന്ന കുറെ മനുഷ്യർക്കിടയിൽ, സെലിബ്രിറ്റികൾ എന്നാൽ ജീവിതം വെച്ച് ഗോലി കളികുന്നവർ എന്ന മുൻ ധാരണ വെച്ച് നടക്കുന്നവർക്കിടയിൽ, ഈ സുന്ദര ജീവിതം എന്നും ഈ പുഞ്ചിരിയോടെ നില നിന്ന് പോരട്ടെ.. പ്രാർത്ഥനകൾ, വിവാഹമെന്നത് സൗന്ദര്യത്തെ മാത്രം ആശ്രയിച്ചുള്ളതാണോ ?പുറമേ നല്ല സൗന്ദര്യമുള്ള ഒരാളുടെ മനസ്സ് മലിനമാണെങ്കിൽ ആ ജീവിതം കൊണ്ടെന്തെങ്കിലും അർത്ഥമുണ്ടോ, സൗന്ദര്യത്തിൽ ഒന്നുമില്ല happy ലൈഫ് ഉണ്ടെങ്കിൽ അത് മതി അതുപോലെ മനഃസമാധാനം ഉണ്ടായാൽ മതി കേരളത്തിൽ doctor കാശിന്റെ പേര് പറഞ്ഞു സ്നേഹിച്ച പെണ്ണിനെ ഒഴിവാക്കി ജീവനൊടുക്കി അതേക്കെ നോക്കുമ്പോൾ ഇവരെ പോലെ സന്തോഷമായി കഴിയുന്നവരെ അപമാനിക്കരുത്, ഒരാളുടെ ശരീരഭാഷ കണ്ട് കളിയാക്കൻ മലയാളിയെ കവിഞ്ഞെ മറ്റാരുമുള്ളൂ, മലയാളികളുടെ മനസ് എത്ര വൃത്തികെട്ടതാണെന്ന് കമന്റിലറിയാം", എന്നിങ്ങനെ പോകുന്നു ചില കമന്റുകൾ. എന്നാൽ ഇവയൊന്നും തന്നെ മീരയെയോ ശ്രീജുവിനെയോ ബാധിക്കുന്നില്ല എന്നതാണ് വാസ്തവം. 

ആമസോണിലും ഫ്ലിപ്പിലും തപ്പിയിട്ട് കാര്യമില്ല, 'വാലിബൻ' കടുക്കൻ വേണേൽ ഇദ്ദേഹം വിചാരിക്കണം..!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios