ഒരു വഴിയില്‍ നിന്നും വിക്കി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതും. പെട്ടെന്ന് ആ വഴി സല്‍മാനും സംഘവും എത്തുന്നതും. വിക്കിയെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുന്നതും വീഡിയോയിലുണ്ട്. 

അബുദാബി: അബുദാബിയില്‍ നടന്ന വാര്‍ത്ത സമ്മേളന വേദിക്ക് അടുത്ത് വച്ച് ബോളിവുഡ് താരം സല്‍മാന്‍റെ സുരക്ഷ ജീവനക്കാര്‍ നടന്‍ വിക്കി കൗശലിനെ വഴിയില്‍ നിന്നും തള്ളിമാറ്റിയ വീഡിയോ ഏറെ വൈറലായിരുന്നു. അബുദാബിയില്‍ നടക്കുന്ന ഐഐഎഫ്എയുടെ പ്രചാരാണാര്‍ത്ഥം നടത്തിയ വാര്‍ത്ത സമ്മേളന വേദിയിലായിരുന്നു സംഭവം. 

ഒരു വഴിയില്‍ നിന്നും വിക്കി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതും. പെട്ടെന്ന് ആ വഴി സല്‍മാനും സംഘവും എത്തുന്നതും. വിക്കിയെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുന്നതും വീഡിയോയിലുണ്ട്. വിക്കി സല്‍മാനുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വൈറലായ സ്ലോ മോഷന്‍ വീഡിയോയില്‍ അതിന് സല്‍മാന്‍ വലിയ പ്രധാന്യം നല്‍കുന്നതായോ, കൈ കൊടുക്കുന്നതായോ കാണുന്നുമില്ല.

പലരും സല്‍മാനും വിക്കിയും തമ്മില്‍ ശത്രുതയിലാണ് എന്നത് അടക്കം ഇത് സംബന്ധിച്ച് കമന്‍റ് ചെയ്യാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് വൈറലായ വീഡിയോയില്‍ പ്രതികരണവുമായി വിക്കി കൗശല്‍ തന്നെ രംഗത്ത് ഇറങ്ങിയത്. 

View post on Instagram

"പലപ്പോഴും ചില വിശയങ്ങളില്‍ അനാവശ്യമായ സംസാരങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ കാര്യമില്ല. കാര്യങ്ങൾ യഥാർത്ഥത്തിൽ വീഡിയോയില്‍ കാണും പോലെയല്ല" അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ താല്‍പ്പര്യമില്ലെന്നും വിക്കി കൂട്ടിച്ചേർത്തു. ഐഐഎഫ്എ അവാർഡ് നിശയ്ക്ക് വേണ്ടിയാണ് വിക്കി കൗശലും സൽമാൻ ഖാനും അബുദാബിയിലെത്തിയത്.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ് പെരുമാറുന്നത് : അനുരാഗ് കശ്യപ്

ഇന്ത്യന്‍ സ്ട്രീമിംഗ് രംഗത്തെ ഏറ്റവും വലിയ പ്രതിഫലം? : സല്‍മാന്‍റെ ഒടിടി പ്രൊജക്ട് വരുന്നു