സംഗീത ആസ്വാദകര്‍ക്കിടയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഹിറ്റാണ് വിധുവും ഭാര്യ ദീപ്തിയും.

മലയാള സം​ഗീതാസ്വാദകരുടെ പ്രിയ ​ഗായകനാണ് വിധു പ്രതാപ്. തന്റെ ശബ്ദമധുരിമയിൽ ഒരുപിടി മികച്ച ​ഗാനങ്ങൾ മലയാളത്തിന് സമ്മാനിക്കാൻ വിധുവിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. സംഗീത ആസ്വാദകര്‍ക്കിടയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഹിറ്റാണ് വിധുവും ഭാര്യ ദീപ്തിയും. ഇരുവരും ഒന്നിച്ചുള്ള രസകരമായ വീഡിയോകൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ ദീപ്തിക്ക് പിറന്നാള്‍ ആശംസ നൽകി കൊണ്ട് വിധു കുറിച്ച വാക്കുകളാണ് ഏവരുടെയും മനംകവരുന്നത്.

'ദീപ്തിക്കു വേണ്ടി ഒരു ബര്‍ത്ത്‌ഡേ ക്യാപ്ഷന്‍ എഴുതാന്‍ ഞാന്‍ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു ബര്‍ത്ത്‌ഡേ ക്യാപ്ഷനും ഒതുക്കാന്‍ പറ്റില്ല, അവള് എനിക്ക് തരുന്ന സ്‌നേഹം കരുതല്‍ ഒന്നും. ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥവും സ്‌നേഹവുമുള്ള വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍. ഇന്നും എന്നും നിന്നെ ആഘോഷിക്കാം' എന്നാണ് വിധു പ്രതാപ് കുറിച്ചത്.

ദീപ്തിക്കു വേണ്ടി ഒരു birthday caption എഴുതാൻ ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു birthday captionil ഒതുക്കാൻ പറ്റില്ല,...

Posted by Vidhu Prathap on Sunday, 4 April 2021