തമന്നയുടെ ഐക്കോണിക് സ്റ്റെപ്പ് തരംഗമാണ്. 

തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാലും ഒരു വേഷം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'കാവാലയ്യാ..'വൻ തരം​ഗം തീർത്തിരിക്കുകയാണ്. നിരവധി പേരാണ് തമന്നയുടെ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച് രം​ഗത്തെത്തുന്നത്. ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടി വിദ്യ ഉണ്ണി. 

നിറവയറിൽ ആണ് വിദ്യ ഉണ്ണിയുടെ 'കാവാലയ്യാ..'ഡാൻസ്. തന്നെ കൊണ്ട് ആകുന്ന രീതിയിൽ മനോഹരമായാണ് വിദ്യ ഡാൻസ് ചെയ്യുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 'ഈ സമയത്തു ഡാൻസ് കളിക്കാൻ പറ്റിയ പാട്ടല്ലിത്, ദേ ചേച്ചി പിന്നേം, ഇതെന്താ പിടക്കണ മീനോ, സൂപ്പർബ് വി​ദ്യ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒപ്പം വിദ്യ സൂക്ഷിച്ച് വേണം ഡാൻസൊക്കെ ഇപ്പോൾ ചെയ്യാനെന്ന് പറയുന്നവരും ഉണ്ട്. കഴിഞ്ഞ ദിവസം ലിയോയിലെ പാട്ടിനും വിദ്യ ഡാൻസ് കളിച്ചിരുന്നു. ഇതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 

View post on Instagram

സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്ന കാവാലയ്യായ്ക്ക് ചുവട് വച്ച് സിനിമാ താരങ്ങള്‍ ഉള്‍പ്പടെ ഉള്ള നിരവധി പേര്‍ രംഗത്തെത്തുകയാണ്. തമന്ന നിറഞ്ഞാടിയ ​ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പ് തന്നെയാണ് ഇവരുടെയും ഹൈലൈറ്റ്. എന്നാല്‍ തമന്നയുടെ ഡാന്‍സ് പോലെ ശരിയാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 

'വീട്ടുകാർ എനിക്കിട്ടിരിക്കുന്ന വില 100 പവനും 5 ലക്ഷം രൂപയും കാറും'; ശ്രദ്ധനേടി 'ഐഡൻ്റിറ്റി'

അതേസമയം, രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ചിത്രം ഓ​ഗസ്റ്റിൽ തിയറ്ററുകളിൽ എത്തും. ഇതിനിടെ ഇന്ന് ചിത്രത്തിന്‍റെ പ്രിവ്യു വീഡിയോ റിലീസ് ചെയ്യും. വൈകുന്നേരം ആറ് മണിക്കാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News