നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നവരാണ് ഇരുവരുടെയും ആരാധകര്‍. നയന്‍താരയുടെ പിറന്നാളിന് എന്താകും വിഘ്നേഷ് നല്‍കുന്ന സമ്മാനം എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ന് പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകളറിയിച്ച് ഇന്നലെതന്നെ വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടെയും ആഘോഷങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. 

'ഈ ആകാശവും അവളുടെ ചിരിയും സ്വപ്നതുല്യം' എന്നാണ് ഇരുവരുടെയും ഫോട്ടോകള്‍ നല്‍കി വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലാണ് ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്നത്.  

 
 
 
 
 
 
 
 
 
 
 
 
 

A walk to remember 😌 #centralpark #newyork #newyorkcity #birthday #birthdaygirl #coldweather #freezing

A post shared by Vignesh Shivan (@wikkiofficial) on Nov 16, 2019 at 8:29pm PST

പോസ്റ്റിന് താഴെ നിരവധി പേരാണ് നയന്‍താരയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നയന്‍സിന്‍റെയും വിഘ്നേഷിന്‍റെയും വിവാഹമെന്നാണെന്നാണ് ഇനി ആരാധകര്‍കര്‍ക്ക് അറിയേണ്ടത്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.