തങ്ങളുടെ ജീവതത്തിലേക്ക് രണ്ട് കുഞ്ഞതിഥികൾ കൂടി എത്തിയ സന്തോഷത്തിലാണ് വിഘ്നേഷും നിയൻതാരയും ഇപ്പോൾ.

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് വിഘ്നേഷ് ശിവനും നടി നയൻതാരയും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായ വിഘ്നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. 

നയൻതാരയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്. ‘പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് നിനക്ക് ‘എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം വിഘ്നേഷ് കുറിച്ചത്. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആയിരുന്നു ഭാര്യയെ കുറിച്ച് വിഘ്നേഷ് വർണ്ണിച്ചത്. നിരവധി പേരാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. 

അതേസമയം, തങ്ങളുടെ ജീവതത്തിലേക്ക് രണ്ട് കുഞ്ഞതിഥികൾ കൂടി എത്തിയ സന്തോഷത്തിലാണ് വിഘ്നേഷും നിയൻതാരയും ഇപ്പോൾ. ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരം നയന്‍താരയും വിഘ്നേഷും അറിയിച്ചത്. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നാലെ തങ്ങള്‍ ആറ് വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നാണ് നയന്‍താര വെളിപ്പെടുത്തിയത്. 

'ഒരു കാന്താര പ്രതീക്ഷിക്കട്ടെ ?'; 'മാളികപ്പുറം' കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

ശേഷം നടന്ന അന്വേഷണത്തിൽ നയന്‍താരയുടെ വാടക ഗര്‍ഭധാരണം നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തുകയും ചെയ്തു. ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആര്‍ ചട്ടങ്ങള്‍ സംഘിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചകളില്ലെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപരമായ വാടക ഗർഭധാരണത്തിനുള്ള കാലയളവ് ദമ്പതികൾ പിന്നിട്ടതായാണ് കണ്ടെത്തല്‍.