മാന്യഭായ ഭാഷയില്‍, അതേസമയം പരിഹാസം കലര്‍ത്തിയായിരുന്നു വിഘ്നേഷിന്‍റെ പ്രതികരണം.

മാതൃദിനത്തില്‍ നയന്‍താരയുടെ അമ്മയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്ന തന്നെ മോശം ഭാഷയില്‍ ട്രോളിയ ആള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ വിഘ്നേഷ് ശിവന്‍. "സന്തോഷകരമായ മാതൃദിനം ആശംസിക്കുന്നു മിസിസ് കുര്യന്‍. ഈ സുന്ദരിക്കുട്ടിയെ നന്നായി വളര്‍ത്തി നിങ്ങള്‍. അമ്മയെ ഞങ്ങള്‍ ഒരുപാടു സ്നേഹിക്കുന്നു", നയന്‍താരയുടെ അമ്മ ഓമന കുര്യന് ആശംസകള്‍ നേര്‍ന്നുള്ള വിഘ്നേഷിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതായിരുന്നു. ഒപ്പം അവരുടെ ചിത്രവും ചേര്‍ത്തിരുന്നു. ഇതിനു താഴെയാണ് ആശംസകള്‍ സ്വന്തം അമ്മയെ അറിയിക്കാന്‍ ആവശ്യപ്പെട്ടുള്ള മോശം ഭാഷയിലെ കമന്‍റ്. എന്നാല്‍ മാന്യഭായ ഭാഷയില്‍, അതേസമയം പരിഹാസം കലര്‍ത്തിയായിരുന്നു വിഘ്നേഷിന്‍റെ പ്രതികരണം.

View post on Instagram

"ആശംസകള്‍ ഞാന്‍ നല്‍കിയിരുന്നു ബ്രോ. സന്തോഷകരമായ മാതൃദിനാശംസകള്‍ താങ്കളുടെ അമ്മയ്ക്കും. നന്നായി പെരുമാറുന്ന, കാരുണ്യമുള്ള ഒരു കുട്ടിക്ക് ജന്മം നല്‍തിയതിന്. അവരെ ദൈവം അനുഗ്രഹിക്കട്ടെ", പരിഹസിച്ചയാള്‍ക്ക് വിഘ്നേഷ് മറുപടി നല്‍കി.

View post on Instagram

മാതൃദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ നടന്‍താരയുടെ ചിത്രവും ഒപ്പമൊരു കുറിപ്പും വിഘ്നേഷ് പങ്കുവച്ചിരുന്നു. നയന്‍താര ഒരു കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കുന്നതായിരുന്നു ചിത്രം. "ഭാവിയിലെ എന്‍റെ കുട്ടികളുടെ അമ്മയുടെ കൈയില്‍ ഇരിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് മാതൃദിനാശംസകള്‍" എന്നായിരുന്നു ഒപ്പമുള്ള കുറിപ്പ്.